വളരെ ബുദ്ധിയുള്ളവർ ആണെന്ന് ഞാൻ കരുതിയ എന്റെ പല സുഹൃത്തുക്കളും മോൺസണിനെ വെളുപ്പിക്കാൻ നടക്കുന്നു, തുറന്നടിച്ച് ലക്ഷ്മിപ്രിയ

പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മൊൺസൺ മാവുങ്കലിനെ സപ്പോർട്ട്  ചെയ്തു നിരവധി ആളുകൾ എത്തിയിരുന്നു,  മോൺസ്ൺ മാവുങ്കലിനെ മാവുങ്കലിനെ വെളുപ്പിക്കാൻ നടക്കുന്ന ഇത്തരം കാമ്പയിനെതിരെ എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ ഇപ്പോൾ. ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നു എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്, ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ‘ ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ‘ എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല.

ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യൂട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വീഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട് ഇതിനോട് ഒരിക്കലും അനുയോജിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത് . മോൺസൺ പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നു  അങ്ങനെ പറ്റിച്ച പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തി എന്നും ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്ന് ദിവസം വയറു നിറച്ച് അന്നവും പന്തല് പണിക്കാർക്ക് വരെ നിറയെ പണം കിട്ടി എന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെയാണ് ഈ വെളിപ്പിക്കൽ കാമ്പയിനിൽ കൂടി പറയുന്നത്,

എന്നാൽ ഈ പറയുന്ന മോൺസൺ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണ് നീര് കുടിപ്പിക്കാൻ മുന്നൂറ്റി അമ്പത്തി നാല് കൊല്ലം പഴക്കമുള്ള ‘ ചവരിമല ചെമ്പോല തിട്ടൂരം ‘ ഇറക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ എന്നാണ് താരം വ്യക്തമാക്കുന്നത്. അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്? ആരുടെ ബുദ്ധി? മതേതരം എന്നത് ഒരു പേപ്പറിൽ മാത്രം ഒതുക്കി തീർക്കാൻ പറ്റുന്ന വാക്കാണ് എന്ന് വരുത്തി തീർക്കാൻ കൂട്ടു നിന്ന ആളാണ് ഈ മോൺസ്ൺ എന്നും ലക്ഷ്മി പ്രിയ പറയുന്നു. താരത്തിന്റെ ഈ പോസ്റ്റിനെ സപ്പോർട്ട് ചെയ്തും വിമർശിച്ചു നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്.