ബേസിൽ ജോസെഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ഞി രാമായണം. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ സിനിമയിൽ ധ്യാൻ ശ്രീനിവാസൻ, അജു വര്ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്ത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പറഞ്ഞ അഭിപ്രായം ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ ജേക്കബ് കെ വര്ഗീസ് എന്ന ആരാധകൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, എനിക്കെന്തോ ഈ പടവും ഇഷ്ടമില്ല ഇതിലെ കോമഡികളും. അജു വര്ഗീസ് ധ്യാൻ ശ്രീനിവാസൻ രംഗങ്ങളൊക്കെ ഒരുമാതിരി യു പി സ്കൂൾ പിള്ളേര് മോണോആക്ട് ലെവൽ ഫീൽ ചെയ്തു. സ്പെഷ്യലി ധ്യാൻ റോൾ ആൻഡ് മാനറിസം. പെരുവണപ്പുറത്തെ വിശേഷങ്ങൾ എന്ന സിനിമ ഒരുമാസം പട്ടിണി കിടന്നതുപോലുണ്ട് ഈ പടം. ബേസിൽന്റെ ഇതിലും ഇഷ്ട്ടപെട്ട പടം ഗോദ ആണ് എന്നുമാണ് പോസ്റ്റ്.
താങ്കളുടെ അഭിരുചി വ്യത്യസ്തമാണ് കാഴ്ചപ്പാടുകളും. ശക്തമായ കോമഡി താങ്കൾ ഡിമാൻഡ് ചെയ്യുമ്പോൾ ഭൂരിപക്ഷം ലളിതമായ കോമഡി സ്വീകരിക്കുന്നു. അധികം ബലം പിടിക്കാതെ ഇത്തരം കോമഡികളും ആസ്വദിച്ചു നോക്കൂ ലൈഫ് വളരെ മനോഹരം ആകും. മൈൻഡ് ഫ്രീ ആകും, കഴിഞ്ഞ ഒരു 10 വർഷത്തിനിടയിൽ ഞാൻ ഏറ്റവുമധികം കണ്ട സിനിമ. കഥയും കഥാപാത്രങ്ങളും കഥ നടക്കുന്ന സ്ഥലങ്ങളും ഇപ്പോളും കാണുമ്പോൾ പുതുമ തോന്നുന്നതാണ്.
എനിക്കും ഈ പടം ഇഷ്ടമല്ല. അന്നത്തെ എല്ലാ ഓണം റിലീസുകളും ഏറെക്കുറെ ശോകം ആയിരുന്നു. ഇതിൽ ആ കുട്ടി പാടുന്ന പാട്ട് ഒക്കെ കാരണം ഫാമിലി ഒക്കെ കേറിക്കണ്ടു. കൂടെ യൂത്തും ഇതിനാണ് കേറിയത്. അത് കൊണ്ട് വലിയ വിജയം ആയി, ബേസിലിന്റെ പടങ്ങളിൽ രണ്ടാമത് കാണാൻ തോന്നിയത് ഈ പടം മാത്രം ആണ്, എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമ ആണ് പലരും പാടി പുകയ്തിയ ആർ ആർ ആർ ഉം പുഷ്പയും ഇതുവരെ കണ്ടിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.