ഒടുവിൽ ആ ആഗ്രഹവും പൂവണിഞ്ഞു, സന്തോഷത്തിൽ കുഞ്ചാക്കോ ബോബൻ

അനിയത്തി പ്രാവിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും നായകനായി തന്നെ സിനിമയിൽ സജീവമായി തുടരുകയാണ്.  ആദ്യ ചിത്രം കൊണ്ട് തന്നെ ചോക്ലേറ്റ് ഹീറോ എന്ന പേര് നേടിയ താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും അതെ പേര് നിലനിർത്തി പോരുന്നു എന്നതാണ് സത്യം. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റേതായി മലയാള സിനിമയിൽ പിറവി എടുത്തത്. നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അനിയത്തി പ്രാവിലും നിറത്തിലും പ്രേം പൂജാരിയിലും കൂടി എല്ലാം താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണ് വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ പ്രിയയെ ചാക്കോച്ചൻ വിവാഹംകഴിക്കുന്നത്. ഇതോടെ ഒരുപാട് സ്ത്രീ ആരാധകർക്ക് നിരാശ ആയി എന്നതാണ് സത്യം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറക്കുന്നത്. കുഞ്ഞു പിറന്നതോടെ ജീവിതം കൂടുതൽ മനോഹരം ആയി എന്നാണ് ചാക്കോച്ചൻ പറയുന്നത്.

അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടിയാണ് ചാക്കോച്ചൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. ചിത്രത്തിൽ സുധീ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. ചിത്രം ഹിറ്റ് ആയതോടെ സുധിയേയും സുധി കൊണ്ട് നടക്കുന്ന ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് യുവാക്കൾക്കിടയിൽ സ്‌പ്ലെൻഡർ ഒരു തരംഗമായി മാറുകയായിരുന്നു. എന്നാൽ തന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ട് തന്ന ആ ബൈക്ക് പിന്നീട് കുറെ അന്വേഷിച്ചിട്ടും എവിടെ ആണെന്ന് കണ്ടെത്താൻ ചാക്കോച്ചനു കഴിഞ്ഞിരുന്നില്ല. കുറെ നാളുകൾ ചാക്കോച്ചൻ ആ വാഹനത്തിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം. എന്നാൽ ഇപ്പോൾ വളരെ സന്തോഷത്തിൽ ആണ് ചാക്കോച്ചൻ.

കാരണം വർഷങ്ങൾ ആയി താൻ അന്വേഷിച്ചുകൊണ്ടിരുന്ന സുധിയുടെ ആ ബൈക്ക് പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. ആലപ്പുഴ സ്വദേശിയായ ബോണി എന്ന വ്യക്തിയുടെ കൈവശമായിരുന്നു ബൈക്ക്. അദ്ദേഹത്തിൽ നിന്നും ഇപ്പോൾ ആ ബൈക്ക് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ തന്നെ ചാക്കോച്ചൻ ശ്രദ്ധ നേടാൻ ആ ബൈക്കും പ്രധാന പങ്കു വഹിച്ചിരുന്നു എന്ന് പല വേദികളിലും ചാക്കോച്ചൻ തന്നെ പറഞ്ഞിരുന്നു.

Leave a Comment