തിരിച്ച് വന്നപ്പോൾ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്

മലയാളി സിനിമ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും നായകനായി തന്നെ സിനിമയിൽ സജീവമായി തുടരുകയാണ്.  ആദ്യ ചിത്രം കൊണ്ട് തന്നെ ചോക്ലേറ്റ് ഹീറോ എന്ന പേര് നേടിയ താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും അതെ പേര് നിലനിർത്തി പോരുന്നു എന്നതാണ് സത്യം. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റേതായി മലയാള സിനിമയിൽ പിറവി എടുത്തത്. നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അനിയത്തി പ്രാവിലും നിറത്തിലും പ്രേം പൂജാരിയിലും കൂടി എല്ലാം താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണ് വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ പ്രിയയെ ചാക്കോച്ചൻ വിവാഹംകഴിക്കുന്നത്. ഇതോടെ ഒരുപാട് സ്ത്രീ ആരാധകർക്ക് നിരാശ ആയി എന്നതാണ് സത്യം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറക്കുന്നത്.

ഇപ്പോഴിതാ ആദ്യ കുറച്ച് ചിത്രങ്ങൾക്ക് ശേഷം കുറച്ച് നാളുകൾ താരം സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും പിന്നീട് സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയതിനെ കുറിച്ചും ഒക്കെ തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ, അനിയത്തിപ്രാവ് സൂപ്പർഹിറ്റ് ആയതിനു ശേഷം അതെ കഥയുള്ള  കുറെ ചിത്രങ്ങൾ തന്നെ തേടി വന്നിരുന്നു. തുടർച്ചയായി ഒരേ രീതിയിൽ ഉള്ള ചിത്രങ്ങൾ ചെയ്തതോടെ ചെയ്ത ചിത്രങ്ങളിൽ പലതും പരാചയപ്പെടുവാൻ തുടങ്ങി. ഇത് തന്നെ മാനസികമായും നിരാശനാക്കിയിരുന്നു. സിനിമ എനിക്ക് ചേരുന്ന ഫീൽഡ് അല്ല എന്ന് വരെ എനിക്ക് തോന്നി തുടങ്ങിയതോടെയാണ് സിനിമയിൽ നിന്നും വിട്ട് നില്ക്കാൻ തീരുമാനിച്ചത്. അങ്ങനെ ആണ് കുറെ കാലം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്.

എന്നാൽ എന്റെ വഴി സിനിമ തന്നെ ആണെന്നു തിരിച്ചറിഞ്ഞു എന്നെ വീണ്ടും സിനിമയിലേക്ക് എത്താൻ പ്രോത്സാഹിപ്പിച്ചതും എന്റെ ഭാര്യ പ്രിയ ആയിരുന്നു. ഒരു താരമായി തുടരുന്നതിനേക്കാൾ നല്ലത് നല്ല ഒരു നടൻ എന്ന പേര് സമ്പാദിക്കുന്നതാണ് നല്ലതെന്നു എനിക്കും തോന്നി തുടങ്ങി. അങ്ങനെ തിരിച്ച് വരവ് നടത്തി. എന്നാൽ രണ്ടാം വരവിൽ ചില അവഗണനകൾ ഒക്കെ എനിക്ക് സിനിമയിൽ നിന്നും തന്നെ ഉണ്ടായി. പലരും ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് പോലും ഞാനുമായി കുറച്ച് അകലം പാലിക്കുന്നതായി എനിക്ക് മനസ്സിലായി തുടങ്ങി. അഭിനയിക്കുന്ന സമയത്ത് പോലും ക്യാമറയിൽ എന്നെ കാണിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന ആളെ മാത്രം ഫോക്കസ് ചെയ്തു ഷൂട്ട് ചെയ്യുന്നതും ഒക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ അതൊന്നും അത്രവലിയ കാര്യമാക്കിയില്ല ഞാൻ അന്ന്. അവരൊക്കെ ഇന്നും തന്നോട് അടുപ്പം കാണിച്ച് വരാറുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു.