ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷിച്ച് ചാക്കോച്ചനും പ്രിയയും

അനിയത്തിപ്രാവിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും നായകനായി തന്നെ സിനിമയിൽ സജീവമായി തുടരുകയാണ്.  ആദ്യ ചിത്രം കൊണ്ട് തന്നെ ചോക്ലേറ്റ് ഹീറോ എന്ന പേര് നേടിയ താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും അതെ പേര് നിലനിർത്തി പോരുന്നു എന്നതാണ് സത്യം. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റേതായി മലയാള സിനിമയിൽ പിറവി എടുത്തത്. നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അനിയത്തി പ്രാവിലും നിറത്തിലും പ്രേം പൂജാരിയിലും കൂടി എല്ലാം താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണ് വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ പ്രിയയെ ചാക്കോച്ചൻ വിവാഹംകഴിക്കുന്നത്. ഇതോടെ ഒരുപാട് സ്ത്രീ ആരാധകർക്ക് നിരാശ ആയി എന്നതാണ് സത്യം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറക്കുന്നത്. ഇപ്പോൾ ഇസ്സ കുട്ടനെ ചുറ്റിയാണ് ചാക്കോച്ചന്റെ ലോകം എന്ന് തന്നെ പറയാം.

ഇപ്പോഴിതാ തങ്ങളുടെ പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ കൂടിയാണ് കുഞ്ചാക്കോ ബോബൻ പ്രിയയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. കുറിപ്പ് ഇങ്ങനെ, ഔദ്യോഗികമായി ഒന്നിച്ചുള്ള മധുര 17. നിന്നോടൊപ്പമുള്ള ജീവിതം മികച്ചതായി തുടരുന്നു പ്രിയപ്പെട്ട ഭാര്യേ. ഈ ഡിജിറ്റൽ ലോകത്തിലെ എന്റെ അതിവേഗ വൈഫൈ നിങ്ങളാണ്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതം സന്തുലിതമായി നിലനിർത്തുന്നു. മറ്റേതൊരു സാധാരണ ദമ്പതികളെയും പോലെ ചെറിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ രാത്രി തീരും മുൻപ് അവ പരിഹരിച്ച് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നു എന്ന് ഞങ്ങൾ ഉറപ്പാക്കി.

ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് നിനക്കാണ്. എന്നെ എന്നിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. “ഓ പ്രിയേ “…….. എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു… അതിനിടയിൽ ഞങ്ങളുടെ കുഞ്ഞും ഉണ്ടായിരുന്നത് വളരെ മധുരമായി തോന്നി. സർപ്രൈസ് ആനിവേഴ്സറി ഡിന്നറിനും കേക്കിനും നന്ദി ഷെഫ് മോട്ടൂസ്. ഒപ്പം എല്ലാ മധുരമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി എന്നുമാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.