മൊട്ടയടിച്ചപ്പോൾ കുറെ കാര്യങ്ങൾ സംഭവിച്ചു, മനസ്സ് തുറന്നു കൃഷ്ണപ്രഭ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് കൃഷ്ണപ്രഭ. ആദ്യം ചെറിയ വേഷങ്ങളിൽ കൂടി എത്തിയ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് ദൃശ്യം രണ്ടാം ഭാഗത്തിൽ ആണ്. അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു ചിത്രത്തിൽ കൃഷ്ണപ്രഭയ്ക് കിട്ടിയത്. കൃഷ്ണപ്രഭയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളൂം ചിത്രത്തിൽ നിന്ന് താരത്തിന് ലഭിച്ചിരുന്നു. ഒരു നല്ല നടി മാത്രമല്ല, മികച്ച ഒരു നർത്തകി കൂടിയാണ് താരം. സ്വന്തമായി ഒരു ഡാൻസ് സ്കൂളും കൃഷ്ണപ്രഭ നടത്തുന്നുണ്ട്. മോഹൻലാൽ ചിത്രമായ മാടമ്പിയിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടാൻ തുടങ്ങിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്. വളരെ പെട്ടന്ന്  തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇടയ്ക്ക് വെച്ച് തല മൊട്ടയടിച്ച് മേക്കോവർ നടത്തിയ കൃഷ്ണപ്രഭയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന്. ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാടൻ പെൺകുട്ടിയായി മാത്രം പ്രേക്ഷകർ കണ്ടിരുന്ന കൃഷ്ണപ്രഭയുടെ മേക്കോവർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെഞെട്ടിച്ചിരുന്നു . താരത്തെ അനുകൂലിച്ചും  പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും കൃഷ്ണപ്രഭ ചെവികൊടുത്തില്ല എന്ന് വേണം പറയാൻ. ഇപ്പോഴിതാ ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ കൃഷ്ണപ്രഭ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയത്. മൊട്ട അടിച്ചതിനു ശേഷം ജീവിതത്തിൽ ഉണ്ടായ ഒരു രസകരമായ സംഭവം പറയാമോ എന്ന അവതാരികയുടെ ചോദ്യത്തിനാണ്‌ അമ്പലത്തിൽ വെച്ചുണ്ടായ വളരെ രസകരമായ ഒരു സംഭവം കൃഷ്ണപ്രഭ വ്യക്തമാക്കിയത്. ഹാസ്യ രൂപേണ കൃഷ്ണപ്രഭ പറഞ്ഞ കഥ കേട്ട് കയ്യടിക്കാത്തതായി  ആരും തന്നെ ആ വേദിയിൽ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ.

കൃഷ്ണപ്രഭയുടെ വാക്കുകൾ ഇങ്ങനെ, തല മൊട്ട അടിച്ചതിനു ശേഷം ഒരുക്കാൻ ഞാൻ എന്റെ വീടിനു അടുത്തുള്ള ഒരു അമ്പലത്തിൽ പോയിരുന്നു. അമ്പലത്തിലേക്ക് കയറിയ സമയത്ത് എന്റെ നേർക്ക് പൂണൂൽ ഒക്കെ ധരിച്ച ഒരു അപ്പുപ്പൻ വന്നു. ക്യൂവിൽ നേരെ നില്ക്കാൻ എല്ലാവരോടും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വരുന്നത്. എന്റെ അടുത്ത് എത്തിയപ്പോഴേക്കും ഷർട്ട് ഷർട്ട് എന്ന് അദ്ദേഹം തിടുക്കത്തിൽ പറഞ്ഞു. എനിക്ക് ആദ്യം കാര്യം മനസ്സിലായില്ല. ഷർട്ട് അഴിക്കു എന്ന അർത്ഥത്തിൽ അദ്ദേഹം വീണ്ടും അത് പറഞ്ഞു. ഞാൻ അമ്പരന്നു പോയി. ഞാൻ പുരുഷൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹം അങ്ങനെപറഞ്ഞത് . എന്നാൽ ഒരു തവണ കൂടി അങ്ങനെ പറഞ്ഞിരുന്നെങ്കിൽ സത്യമായും ഞാൻ ഷർട്ട് അഴിച്ചേനെ എന്ന് കൃഷ്ണപ്രഭയും തമാശ രൂപേണ പറഞ്ഞു.

 

Leave a Comment