കഴിഞ്ഞ ദിവസമാണ് കുടുക്ക് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്, കൃഷ്ണശങ്കറും ദുര്‍ഗ കൃഷ്ണയും ഒരുമിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശങ്ങൾ ദുര്‍ഗ കൃഷ്ണക്കെതിരെ ഉയർന്നു വന്നത്, ഇപ്പോൾ അതിനുള്ള മറുപടിയുമായി നടൻ കൃഷ്ണ ശങ്കർ എത്തിയിരിക്കുകയാണ്, തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കൂടിയാണ് കൃഷ്ണ ശങ്കർ മറുപടി നൽകിയിരിക്കുന്നത്, .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു . രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ് . പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണ് എന്നാണ് താരം തന്റെ പോസ്റ്റിൽ കൂടി പറയുന്നത്.
കൃഷ്ണ ശങ്കറിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് എത്തുന്നത്, ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത കുറെ അവറ്റകളുടെ ആത്മരതി മാത്രമാണ് ഈ രോദനങ്ങൾ. ഇതേ നാറികൾ നാളെ ഈ കുട്ടിയെ നേരിൽ കാണുമ്പോ കേറി നിന്നു സെൽഫിയും എടുക്കും. ഇങ്ങനൊന്നും സംസാരിച്ചത് പോലും ഓർക്കാതെ, ജീവിതത്തിൽ പോൺ സൈറ്റുകൾ മാത്രം കണ്ടു വരുന്നവരുടെ ഒരു ആത്മരോധനമായിട്ടു മാത്രമെ ഇത് കാണേണ്ട തൊള്ളൂ ,നല്ല കഥാപാത്രം തേടിയുള്ള ദുർഗ്ഗകൃഷ്ണയുടെയും, കൃഷ്ണ ശങ്കറിൻ്റെയും യാത്രയ്ക്ക് അഭിനന്ദനങ്ങൾ. ഫേസ്ബുക്കിൽ കൊറേ കീടങ്ങൾ കേറിയിട്ടുണ്ട് jio വന്നതിനു ശേഷം e പറഞ്ഞ മൂവിയുടെ ടീസർ ഒരു fb പേജിൽ കണ്ട് അതിൻ്റെ അടിയിലെ കമൻ്റ് എല്ലാം ഇത്തരത്തിൽ ആണ് എന്നാൽ YouTubeil കമൻ്റ് ഭൂരിഭാഗവും പോസിറ്റീവ് ആണ് അവിടെ കൂടുതലും ആള്ക്കാര് പടത്തിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്, തുടങ്ങി നിറവധി കമെന്റുകൾ ആണ് കൃഷ്ണ ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്.
‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്.എന്റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവർത്തകര്‍ പറഞ്ഞിട്ടുള്ളത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കുടുക്കിലേത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം.