അനിയത്തി പ്രാവിൽ ചാക്കോച്ചന് പകരം സുധി ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു

അനിയത്തി പ്രാവിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും നായകനായി തന്നെ സിനിമയിൽ സജീവമായി തുടരുകയാണ് താരം.  ആദ്യ ചിത്രം കൊണ്ട് തന്നെ ചോക്ലേറ്റ് ഹീറോ എന്ന പേര് നേടിയ താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും അതെ പേര് നിലനിർത്തി പോരുന്നു എന്നതാണ് സത്യം. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റേതായി മലയാള സിനിമയിൽ പിറവി എടുത്തത്. നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അനിയത്തി പ്രാവിലും നിറത്തിലും പ്രേം പൂജാരിയിലും കൂടി എല്ലാം താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടിയാണ് ചാക്കോച്ചൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. ചിത്രത്തിൽ സുധീ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. ചിത്രം ഹിറ്റ് ആയതോടെ സുധിയേയും സുധി കൊണ്ട് നടക്കുന്ന ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് യുവാക്കൾക്കിടയിൽ സ്‌പ്ലെൻഡർ ഒരു തരംഗമായി മാറുകയായിരുന്നു.

ബൈക്ക് മുതൽ ചുരിദാർ വരെ ആരാധകരുടെ ഇടയിൽ തരംഗമായി മാറ്റിയ അനിയത്തിപ്രാവ് ഇറങ്ങിയിട്ട് ഇപ്പോൾ ഇരുപത്തി അഞ്ച് വർഷങ്ങൾ ആയിരിക്കുകയാണ്. ചിത്രത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ തന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. എന്നാൽ ഈ അവസരത്തിൽ അധികം ആർക്കും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് നടൻ കൃഷ്ണ. കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ചാക്കോച്ചനും ഒരേ സമയത്ത് സിനിമയിൽ എത്തിയവർ ആയിരുന്നു. ഇപ്പോൾ ഇത്ര വർഷങ്ങൾ കൊണ്ട് ചാക്കോച്ചന് സിനിമയിൽ ലഭിച്ച സീനിയോറിറ്റി എനിക്കും ലഭിക്കേണ്ടത് ആയിരുന്നു. എന്നാൽ സിനിമ എന്ന് പറയുന്നത് നമ്മുടെ കയ്യിൽ അല്ല. എന്റെ ഭാഗ്യ ദോഷം കൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം ചാക്കോച്ചൻ അനിയത്തി പ്രാവിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ എനിക്ക് സത്യത്തിൽ വിഷമം വന്നു. കാരണം ചിത്രത്തിൽ സുധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകർക്ക് മുൻപിൽ എത്തേണ്ടിയിരുന്നത് ഞാൻ ആയിരുന്നു. എന്റെ നിർഭാഗ്യം കൊണ്ട് ആ വേഷം എന്റെ കയ്യിൽ നിന്നും നഷ്ട്ടപെടുകയായിരുന്നു. എന്റെ കാര്യത്തിൽ എന്തോ സംശയം വന്നു കാസ്റ്റിംഗിൽ. ആ സമയത്ത് ആണ് ആ വേഷം ചാക്കോച്ചന് ലഭിച്ചത്. അന്ന് തുടങ്ങിയ എന്റെ സമയദോഷം സിനിമയിൽ ഇന്നും അത് പോലെ തന്നെ നില നിന്ന് വരുകയാണ് എന്നും കൃഷ്ണ പറഞ്ഞു. .