വിമർശനങ്ങൾക്ക് എല്ലാം അന്ത്യം, ഒടുവിൽ ആ തീരുമാനവുമായി കെപിഎസി ലളിത

കുറച്ച് ദിവസങ്ങൾ ആയി കെപിഎസി ലളിതയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലും മറ്റും നിറഞ്ഞു നിൽക്കുന്നത്. നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം എന്നാൽ ഇപ്പോൾ ദിവസങ്ങൾ ആയി ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. കരൾ സംബന്ധമായ അസുഖം ബാധിച്ച താരത്തിന് വലിയ രീതിയിൽ പ്രമേഹവും കൂടിയതോടെ നില വഷളാകുകയായിരുന്നു. ഇപ്പോൾ നിറവിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് താരം. താരത്തിന് ഉടൻ തന്നെ കരൾ മാറ്റി വെയ്ക്കണം എന്നും അതിനു ഒരു ദാതാവിനെ ആവിശ്യം ആണെന്നും പറഞ്ഞു കെപിഎസി ലളിതയുടെ മകളും രംഗത്ത് വന്നിരുന്നു. ഇതോടെ ഇവരെ വിമർശിച്ച് കൊണ്ട് ആളുകൾ എത്തുകയായിരുന്നു. എന്ത് കൊണ്ട് മക്കൾക്ക് തന്നെ കൊടുത്തുകൂടാ എന്ന ചോദ്യം ആണ് അധികം പേരും ചോദിച്ചത്. കൂടാതെ കെപിഎസി ലളിതയുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കും എന്ന സർക്കാർ തീരുമാനത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് എത്തിയത്. വർഷങ്ങൾ കൊണ്ട് അഭിനയിക്കുന്ന കെപിഎസി ലളിതയ്ക്ക് ഇത് വരെ സമ്പാദ്യം ഒന്നും ഇല്ലേ എന്നും എന്ത് കൊണ്ടാണ് കെപിഎസി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്നുമൊക്കെ ഉള്ള നിരവധി ചോദ്യങ്ങൾ ആണ് പലരിൽ നിന്നും എത്തിയത്.

എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് താരത്തിന്റേതായി പുറത്ത് വരുന്നത്. കെപിഎസി ലളിതയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തിനെ തീവ്ര പരിചരണവിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ കരൾമാറ്റിവെയ്ക്കൽ ശാസ്ത്രക്രീയ എന്ന തീരുമാനവുമായി താൻ മുന്നോട്ട് പോകുന്നില്ല എന്ന് കെപിഎസി ലളിത ആശുപത്രി അധികൃതരെ അറിയിച്ചു എന്നും ആരോഗ്യ നിലയിൽ പുരോഗതി ഉള്ളത്  കൊണ്ട് തന്നെ മരുന്നുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും കെപിഎസി ലളിത ആശുപത്രി അധികൃതരോട് പറഞ്ഞു എന്നും ആണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇതേ തുടർന്ന് താരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിച്ച് തന്റെ വീട്ടിലേക്ക് തിരിച്ച് പോയി എന്നും വാർത്തകൾ ഉണ്ട്. എന്നാൽ ഇതിൽ എത്രത്തോളം ശരി ഉണ്ടെന്നും ഈ വാർത്ത സത്യമാണോ എന്നും ആശുപത്രി അധികൃതർ പറഞ്ഞിട്ടില്ല.

തനിക് ഇപ്പോൾ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നും അത് കൊണ്ട് തന്നെ കരൾ മാറ്റിവെയ്‌ക്കേണ്ടതില്ലെന്നും മരുന്നുകളുമായി താൻ മുന്നോട്ട് പൊയ്‌ക്കോളാം എന്നും കെപിഎസി ലളിത ആശുപത്രി അധികൃതരോട് ആവിശ്യപെട്ടതിനെ തുടർന്നു നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരം ആയതിനാൽ ആണ് ആശുപത്രി അധികൃതർ ഡിസ്ചാർജ്ജ് അനുവദിച്ചത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ വിശ്വസനീയമായ സോഴ്സ്സിൽ നിന്നും ഇത് വരെ ഇതിനെ കുറിച്ചുള്ള സ്ഥിതീകരണം ഉണ്ടായിട്ടില്ല.