മുന്നോട്ട് എങ്ങനെ ജീവിക്കണം എന്ന് പോലും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സീനിയർ താരമാണ് കെപിഎസി ലളിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം പലതരം വേഷങ്ങളുടെ ആരാധകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഭാര്യയായും കാമുകിയെയും അമ്മയായും എല്ലാം മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കോമഡി വേഷങ്ങൾ ചെയ്തു ആരാധകരെ ചിരിപ്പിച്ചും കാരക്ടർ റോളുകളിലൂടെ ആരാധകരെ കരയിപ്പിച്ചും പതിറ്റാണ്ടുകൾ ആയി താരം സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനിസ്‌ക്രീനിലെ താരം സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടി൦ എന്നാ പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് താരം വർഷങ്ങൾ കൊണ്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾ ആയി താരത്തെ ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുത്തതോടെ അതിനെതിരെ വിമർശനവുമായി പലരും വന്നിരുന്നു. കെപിഎസി ലളിതയെ  പോലെ വർഷങ്ങൾ ആയി സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന ഒരു താരത്തിന് ഇത്തരത്തിൽ സർക്കാർ സഹായം ചെയ്യണ്ട കാര്യം ഇല്ല എന്നാണു പലരും പറഞ്ഞത്.

ഈ അവസരത്തിൽ തന്റെ ജീവിതത്തിൽ താൻ കഴിഞ്ഞു പോയ കാലത്തെ കുറിച്ചും കെപിഎസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. കെപിഎസി ലളിതയുടെ വാക്കുകൾ, ജീവിതത്തിന്റെ ഒരു 25% മാത്രമാണ് ഞാൻ സന്തോഷിച്ചിട്ടുള്ളത്. ബാക്കി കാലം അത്രയും ഇനി മുന്നോട്ട് എങ്ങനെ കഴിയും എന്ന ചിന്തയിൽ ആണ് താൻ കഴിഞ്ഞിട്ടുള്ളത്. ഞാൻ കരയുന്നത് കാണാൻ ആണ് ദൈവത്തിനു കൂടുതൽ ഇഷ്ട്ടം എന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കാരണം എന്ത് കാര്യവും ഞാൻ ഒരുപാട് കരഞ്ഞതിനു ശേഷമാണ് ദൈവം അത് എനിക്ക് സാധിച്ച തന്നിട്ടുള്ളത്. ഒരുപാട് വിഷമം അനുഭവിച്ചാൽ ആണ് ദൈവം എനിക്ക് കുറച്ച് സന്തോഷം തന്നിട്ടുള്ളത്. എന്റെ ഏതൊരു കാര്യവും അങ്ങനെ ആണ്. ഭരതേട്ടൻ മരിച്ചതിനു ശേഷം ജീവിക്കാൻ ഒരു മാർഗവും ഇല്ലാതെ വസ്തു പണയം വെച്ച് അതിന്റെ അഡ്വാൻസ് വാങ്ങിയാണ് ഞാൻ മക്കളെ വളർത്തിയത്.

അതിനു ശേഷം ആണ് വീണ്ടും തിരികെ സിനിമയിലേക്ക് അവസരംലഭിക്കുന്നത് . അപ്പോഴെക്കെ എനിക്ക് വീണ്ടും അഭിനയിക്കാൻ കഴിയുമോ എന്ന സംശയം ആയിരുന്നു. എന്നാൽ എല്ലാവരും പറഞ്ഞു എനിക്ക് പ്രചോദനം തന്നതോടെയാണ് ഞാൻ വീണ്ടും അഭിനയിക്കാനായിഇറങ്ങുന്നത് . സിദ്ധാർത്ഥ് ആശുപത്രിയിൽ കിടന്ന സമയത്ത് പോലും ഞാൻ ആശുപത്രിയിൽ നിന്ന് മാറി അഭിനയിക്കാൻ പോയിട്ടുണ്ട്. ഒന്ന് രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടി ചാർലിയിൽ അഭിനയിക്കാൻ ആണ് ഞാൻ പോയത്. ഞാനും കൂടി അവിടെ നിന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. കയ്യിൽ പണം ഉണ്ടെങ്കിലേ ആശുപത്രി ചിലവെങ്കിലും അന്ന് നടക്കത്തോളായിരുന്നു എന്നും കെപിഎസി ലളിത പറഞ്ഞു.