ഭരതനും ശ്രീവിദ്യയും തമ്മിലെ പ്രണയം വിവാഹശേഷവും തുടരുന്നു എന്ന് അറിഞ്ഞപ്പോൾ

ഒരു കാലത്ത് സിനിമ മേഖലയിലെ വലിയ ഒരു ചർച്ച വിഷയം ആയിരുന്നു ഭരതനും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന പ്രണയം. ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിയാത്തവരായി സിനിമയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീവിദ്യയുമായുള്ള പ്രണയം പാതി വഴിയിൽ അവസാനിച്ചതോടെ ഇരുവരുടെയും പ്രണയത്തിനു പിന്തുണയുമായി നിന്ന കെപിഎസി ലളിതയെ ഭരതൻ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ ഭരതൻ-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ കെപിഎസി ലളിത പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.

കെപിഎസി ലളിതയുടെ വാക്കുകൾ ഇങ്ങനെ, അവരുടെ പ്രണയത്തിനു ഞാൻ ആയിരുന്നു ഒരു ഹംസത്തെ പോലെ നിന്നിരുന്നത് എന്ന് പറഞ്ഞാണ് കെപിഎസി ലളിത പറഞ്ഞു തുടങ്ങിയത്. ഇരുവർക്കും ഞാൻ എന്നെ കൊണ്ട് കഴിയുന്ന സഹായം ചെയ്തു കൊടുത്തിരുന്നു. അന്ന് ഭരതനെ വിളിക്കാൻ വേണ്ടി ശ്രീവിദ്യ വന്നിരുന്നത് എന്റെ വീട്ടിൽ ആയിരുന്നു. ആദ്യം ഭരതനെ വിളിച്ച് ഞാൻ സംസാരിച്ചതിന് ശേഷമാണ് ഫോൺ ശ്രീവിദ്യയ്ക്ക് കൈ മാറിക്കൊണ്ടിരുന്നത്. അവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും എനിക്കും അറിയാമായിരുന്നു. അദ്ദേഹത്തിന് എന്നെ സംശയം ആണെന്നും ഇത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്നും ശ്രീവിദ്യ എന്നോട് പറഞ്ഞിരുന്നു. രണ്ടു പേരും പിരിയാൻ തീരുമാനിച്ചത് നേരിട്ട് കണ്ടു പറഞ്ഞിട്ടാണ്. ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് അവർ ആ തീരുമാനം എടുത്തത്. ആ സെറ്റിൽ അന്ന് ഞാനും ഉണ്ടായിരുന്നു. ഇരുവരും പിരിഞ്ഞപ്പോൾ ഞാനും അവരെ വഴക്ക് പറഞ്ഞതാണ്.

എന്നാൽ അധികം വൈകാതെ തന്നെ എന്നെയും ഭരതേട്ടന്റെയും പേര് ചേർത്ത് കഥകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്നേയും ഭരതേട്ടനേയും ട്രെയിനില്‍ ഒരുമിച്ച് കണ്ടുവെന്ന് പറഞ്ഞ് ഹരി പോത്തനായിരുന്നു കഥയുണ്ടാക്കിയത്. എന്നാൽ അങ്ങനെ ഒരു കാര്യമേ നടന്നിട്ടില്ലായിരുന്നു. ആ സമയത്ത് ശ്രീവിദ്യയുമായുള്ള പ്രണയത്തകര്‍ച്ചയില്‍ വല്ലാതെ തകര്‍ന്നു പോയ അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. അത് എന്നെയും വിഷമിപ്പിച്ചിരുന്നു. കാരണം ഞാൻ ആയിരുന്നു അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയതും അവരുടെ പ്രണയത്തിനു സാക്ഷി ആയതും.

അങ്ങനെ ഞങ്ങളെ ചേർത്തുള്ള കഥകൾ വലിയ രീതിയിൽ തന്നെ പ്രചരിക്കാൻ തുടങ്ങിയതോടെ നിങ്ങൾക്ക് ഇത് ആലോചിച്ച് കൂടെ എന്ന് പലരും ഞങ്ങളോട് ചോദിച്ചു. പഴയത് ഒക്കെ ആവർത്തിക്കാതെ നമുക്ക് ഇതിനെ കുറിച്ച് ചിന്തിച്ച് കൂടെ എന്ന് ഭരതേട്ടനും എന്നോട് പറഞ്ഞപ്പോൾ സീരിയസാണെങ്കില്‍ ആലോചിക്കാമെന്ന നിലപാടായിരുന്നു എന്റേത്. എന്നാൽ ഞാനുമായുള്ള വിവാഹ ശേഷവും അവരുടെ പ്രണയം തുടർന്നിരുന്നു എന്ന് അറിഞ്ഞപ്പോൾ കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളു എന്നും ഒന്നും ചെയ്യാൻ എനിക്ക് അന്ന് കഴിയുമായിരുന്നില്ല എന്നുമാണ് കെപിഎസി ലളിത പറഞ്ഞത്.