വിവാഹം എന്നത് അവനവന് തോന്നിയിട്ട് ചെയ്യേണ്ട കാര്യമാണ്

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് കെപിഎസി ലളിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം പലതരം വേഷങ്ങളുടെ ആരാധകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഭാര്യയായും കാമുകിയെയും അമ്മയായും എല്ലാം മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കോമഡി വേഷങ്ങൾ ചെയ്തു ആരാധകരെ ചിരിപ്പിച്ചും കാരക്ടർ റോളുകളിലൂടെ ആരാധകരെ കരയിപ്പിച്ചും പതിറ്റാണ്ടുകൾ ആയി താരം സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനിസ്‌ക്രീനിലെ താരം സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടി൦ എന്നാ പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് താരം വർഷങ്ങൾ കൊണ്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കെപിഎസി ലളിത ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഞാൻ എന്റെ മകനെ പോലെയാണ് ദിലീപിനെ കാണുന്നത് എന്നാണ് കെപിഎസി ലളിത പറയുന്നത്. ജീവിതത്തിൽ എനിക്ക് വിഷമം ഉണ്ടാകുന്ന സമയത്ത് എല്ലാം തന്റെ തിരക്കുകൾ പോലും നോക്കാതെ ഓടി വരുന്നവരിൽ ഒരാൾ ആണ് ദിലീപ് എന്നും സാമ്പത്തികമായി ദിലീപ് തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് എന്നുമാണ് കെപിഎസി ലളിത പറഞ്ഞത്. എന്റെ മോളുടെ കല്യാണ നിശ്ചയ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. ഞാൻ പറയാതെ പോലുമാണ് ദിലീപ് അന്ന് എന്നെ സഹായിച്ചത്. വിവാഹത്തിന്റെ സമയത്തും അങ്ങനെ തന്നെ ആയിരുന്നു. വിവാഹ ദിവസം അടുക്കാറായപ്പോൾ ഒരാൾ കാശുമായി തന്റെ വീട്ടിൽ വരുകയായിരുന്നു. എന്നാൽ ദിലീപ് ഒരിക്കൽ പോലും അങ്ങനെ ഒരു സംഭവം നടന്നതായിട്ട് പോലും പെരുമാറിയിട്ടില്ല. ഒരിക്കൽ പോലും ആ പണം ദിലീപ് തിരിച്ച് ചോദിച്ചിട്ടും ഇല്ല.

ദിലീപ് എല്ലാ കാര്യങ്ങളൂം എന്നോട് തുറന്ന് സംസാരിക്കാറുണ്ട്. കാവ്യയെ കുറിച്ചൊക്കെ എന്നോട് പറയുമായിരുന്നു. കാവ്യ ഭയങ്കര പൊട്ടിയാണ് എന്നും മണ്ടത്തരങ്ങൾ ഒക്കെ കാണിക്കുമെന്നും ഒക്കെ എന്നോട് പറയുമ്പോൾ അതൊക്കെ കേട്ട് ഞാനും ചിരിക്കാറുണ്ടായിരുന്നു. ദിലീപും കാവ്യയും തമ്മിൽ ബന്ധം ഉള്ള കാര്യം അവരുടെ വിവാഹത്തിന് മുൻപ് തന്നെ കെപിഎസി ലളിതയ്ക്ക് അറിയാമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതൊന്നും എനിക്ക് അറിയില്ല എന്നാണ് കെപിഎസി ലളിത മറുപടി പറഞ്ഞത്.

അതൊക്കെ അവരുടെ വ്യക്തിപരമായ ഇഷ്ട്ടം ആണെന്നും വിവാഹമോചനം തേടിയവരെ കാണുമ്പോൾ രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ഒന്നും ഞാൻ ആരോടും സംസാരിക്കാറില്ല എന്നും എന്റെ മകനോട് പോലും രണ്ടാം വിവാഹത്തെ കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ല എന്നും അവനവന് സ്വയം തോന്നി ചെയ്യേണ്ട കാര്യം ആണ് അതെന്നും കെപിഎസി ലളിതപറഞ്ഞു .

Leave a Comment