രണ്ടാഴ്ചത്തേക്ക് ആണ് അന്ന് ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി നിർമ്മാതാവ് തിയേറ്റർ എടുത്തത്

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ ആണ് മമ്മൂട്ടി. മലയാള സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരം കൂടി ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന്  മലയാള സിനിമയുടെ അഭിവാജ്യ ഘടകം കൂടിയാണ്. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ ഒരു നെടുന്തൂൺ ആണെന്ന് തന്നെപറയാം. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അതിൽ പലതും വർഷങ്ങൾക്ക് ഇപ്പുറം  ഇന്നും കാണുമ്പോൾ മലയാളികൾ ഹരം കൊള്ളുന്നവ തന്നെയാണ്. ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററുകൾ അടക്കി ഭരിച്ചിരുന്നു. മമ്മൂട്ടി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആകാൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല. അടുത്തിടെ ആണ് താരം തന്റെ അഭിനയ ജീവിതത്തിന് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. താരം തന്റെ എഴുതാം വയസ്സ് പിന്നിടുമ്പോഴും ഇന്നും മമ്മൂട്ടി മലയാള സിനിമയുടെ യുവ താരങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ആണെന് പറയാം, കാരണം കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും മമ്മൂട്ടിക്ക് പകരം മലയാള സിനിമയിൽ മറ്റൊരു നടന്മാരും ഇല്ല എന്നത് തന്നെ ആണ് അതിന്റെ കാരണവും.

വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ അടക്കി ഭരിക്കുന്ന മമ്മൂട്ടി നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്. അതിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം 1990 ൽ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം ചിത്രത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ സുരേഷ് ബാബു. മമ്മൂട്ടി കോട്ടയം കുഞ്ഞച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. മണി നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഇന്നസെന്റ്, സുകുമാരൻ, രഞ്ജിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് ഫിലിമുകളിൽ ഒന്ന് കൂടിയാണ് കോട്ടയം കുഞ്ഞച്ചൻ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ബാബു.

സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ, കോട്ടയം കുഞ്ഞച്ചൻ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ മണിച്ചേട്ടനെ സിനിമ കാണിച്ചു. എന്നാൽ സിനിമ കണ്ട മണിചേട്ടന് ചിത്രം ഇഷ്ടപ്പെട്ടില്ല. അതോടെ എന്നിക്ക് ആകെ നിരാശ ആയി. മണിച്ചേട്ടൻ പറഞ്ഞു ചിത്രത്തിന് നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒരു വിജയം ഉണ്ടാകാൻ സാധ്യത ഇല്ലെന്നും അത് കൊണ്ട് തന്നെ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ രണ്ട് ആഴ്ചത്തേക്ക് മാത്രം എടുത്താൽ മതിയെന്നും. അങ്ങനെ രണ്ടാഴ്ച കാലാവധിയിൽ ചിത്രം പ്രദർശനം തുടങ്ങി. എന്നാൽ കണക്കുകൂട്ടലുകൾ ഞെട്ടിച്ചുകൊണ്ട് ചിത്രം മികച്ച വിജയം ആണ് തിയേറ്ററിൽ നേടിയത്. രണ്ടാഴ്ച കാലാവധിയിൽ ചിത്രം എടുത്ത പല തിയേറ്ററുകളിലും പിന്നെ ചിത്രം നൂറു ദിവസത്തിൽ അധികം ഓടുകയായിരുന്നു.