മമ്മൂട്ടി നായകനായി വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രം ആണ് കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച അച്ചായൻ വേഷം തന്നെ ആയിരുന്നു കോട്ടയം കുഞ്ഞച്ചനിലേത് എന്ന് പറയാം. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പ്രശാന്ത് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ 1990ൽ സുരേഷ് ബാബു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് “കോട്ടയം കുഞ്ഞച്ചൻ”. ഇതിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ സിനിമയുടെ ഒരു ഭാഗത്തു മാത്രമേ കാണാൻ സാധിക്കുന്നുള്ളു. വേറെ ഭാഗങ്ങളിൽ ഒന്നും ആ കഥാപാത്രത്തെ പറ്റി പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ കൂടുതൽ സീനുകൾ സിനിമയുടെ ലെങ്ത് കൂടിയത് കൊണ്ട് കട്ട് ചെയ്തത് ആണോ.
ഡെന്നിസ് ജോസഫിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ ഇതിനെ പറ്റി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. എന്നാലും അഞ്ച് മിനിറ്റ് ഉള്ള അദ്ദേഹത്തിന്റെ കഥാപാത്രം പ്രേക്ഷകരെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. കുഞ്ഞച്ചൻ നിലെ കുറേ ഭാഗങ്ങൾ മു റിച്ചു കളഞ്ഞതായി ഡെന്നിസ് ജോസഫ് സഫാരി ചാനൽ ൽ പറഞ്ഞത് ആണ്.
മു റിച്ചു കളഞ്ഞത് നല്ലതിന് ആയിരുന്നു ന്ന് പിന്നീട്മനസിലായി. പടം ഉഗ്രൻ സൂപ്പർ ഹിറ്റ്, പ്രത്യേകിച്ച് ലാലേട്ടന്റെ സൗണ്ട് എടുക്കുമ്പോൾ. ആ സിനിമയിലെ ഏറ്റവും മികച്ച സീൻ, എല്ലാവരും തനതായ അഭിനയം കാഴ്ചവച്ച് തകർത്തു, ഉള്ളടക്കത്തിലും ജഗതി ഒരേയൊരു സീനിലേയുള്ളൂ പക്ഷേ പടത്തിൽ നിറഞ്ഞു നില്ക്കുന്ന പോലെ തോന്നും, വെറും ഒരു മിനുറ്റ് തെകച്ച് ഇല്ലാത്ത സീനിൽ ഭരതൻ എസ് ഐ ആയിട്ട് ആറാം തമ്പുരാനിൽ വന്ന് കൈയ്യടി നേടിയ ഇന്നസെന്റിന്റെ അത്രയും വരുമോ ഇത്?
അത് പോലെ തന്നെ ഒന്നാമൻ എന്ന പടത്തിലും അവിടവിടെ കാണാം, അല്ല, ജഗതിക്ക് ഇതിൽ കഥാപാത്രമില്ല. ചെയ്യേണ്ടിയിരുന്നത് സൈനുദ്ദീൻ അവതരിപ്പിച്ച കഥാപാത്രം ആയിരുന്നു. ജഗതിയുടെ അക്കാലത്തെ തിരക്കുമൂലം ആ കഥാപാത്രത്തെ വെട്ടി ചെറുതാക്കി സൈനുദ്ദീന് നൽകുകയും ജഗതി ഫ്രെൺലി അപ്പിയറൻസ് എന്ന നിലയിൽ “കോനയിൽ കൊച്ചാപ്പി” എന്ന അനൗൺസറായി വന്ന് അഭിനയിച്ചിട്ട് പോകുകയുമായിരുന്നു എന്ന് ടി എസ് സുരേഷ്ബാബുവിന്റെ അനുജനും സംവിധായകനുമായ ടി എസ് സജി ഒരിക്കൽ പറഞ്ഞിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.