എന്ത് കൊണ്ടാണ് ചന്ദ്രികയുടെ പ്രണയത്തിനു മുൻപിൽ കണ്ണടച്ചത്


കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അമൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, പ്രസ്തുത ചിത്രം കൊട്ടാരം വീട്ടിൽ അപ്പുക്കുട്ടൻ വീണ്ടും കണ്ടതും അതിനോട് ചേർന്ന അനുബന്ധ ഓർമ്മകൾ നിങ്ങളുമായി പങ്കു വെച്ചത് ഓർക്കുന്നുവല്ലോ. ദിവസങ്ങൾ നീണ്ടിട്ടും എന്നിൽ ആഴത്തിൽ വേരൂന്നിയ മുറിവിനെക്കുറിച്ചാണ് ഇക്കൂറി എനിക്ക് വിവരിക്കാനുള്ളത്. തിരിച്ചു കിട്ടാത്ത സ്നേഹമെന്നുമൊരു കനലായി ഹൃദയത്തിൽ അവശേഷിക്കുമെന്നാണല്ലോ കവി വചനം.

നമ്മളിൽ പലർക്കും അത്തരം കഠിന അനുഭവങ്ങൾ ഉണ്ടാവുമല്ലോ. ഇവിടെ വിഷയം ചന്ദ്രികയാണ്. അപ്പുക്കുട്ടനെ ആഗ്രഹിച്ച മോഹിച്ച ചന്ദ്രിക. കൊട്ടാരം വീട്ടിൽ ഗോവിന്ദ മേനോൻ മകൻ അപ്പുക്കുട്ടൻ സൽഗുണ സമ്പന്നനും ജനപ്രിയ മാടമ്പിയും ജനാധിപത്യ വെട്ടെടുപ്പിലൂടെ താമരക്കുളം പഞ്ചായത്ത് മെമ്പർ ആവുകയും ചെയ്യിത കക്ഷിയാണ്. ടിയാൻ നേരിടുന്ന ആകെയൊരു പ്രശ്നം വിവാഹം നടക്കുന്നില്ല എന്നതാണ്. നാല്പത്തി ഒൻപതു പെണ്ണു കാണൽ പ്രക്രിയയിലൂടെ കടന്നു പോയ അപ്പുക്കുട്ടൻ പലപ്പോഴും തന്നെ മോഹിക്കുന്ന ആഗ്രഹിക്കുന്ന പ്രണയിക്കുന്ന പുഷ്പ ഹാരങ്ങൾ ദേവനായി സമർപ്പിക്കാൻ നോമ്പു നോറ്റു നിൽക്കുന്ന കൃഷ്ണന്റെ പ്രിയ ആരാധിക മീരയെപോലെയുള്ള ചന്ദ്രികയുടെ നിസ്വാർത്ഥ പ്രണയം കണ്ടില്ലന്നു നടിക്കുന്നു.

ഒരല്പം കുശുമ്പും അസൂയയും പുക മറയാക്കിയാണ് ചന്ദ്രിക പൊതു സമൂഹത്തിൽ ഇടപെഴുകിയിരുന്നത്. പക്ഷെ അതൊന്നുമല്ല ചന്ദ്രിക എന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിനു തന്റെ മകൾക്ക് പ്രീഡിഗ്രീക്കു റാങ്ക് കിട്ടുമെന്ന പ്രതീക്ഷ അമ്പിളിയുടെ അമ്മ തുന്നക്കടയിൽ വെച്ചു പങ്കു വെക്കുബോൾ ചന്ദ്രിക അതിനു നേരെ മുഖം തിരിക്കുന്നു. എന്നാൽ അമ്പിളിക്കു റാഗ് കിട്ടി, നാട് ആദരിക്കുന്ന ചടങ്ങിൽ ഏറ്റവും മുൻപന്തിയിൽ ചന്ദ്രിക ഉണ്ടായിരുന്നു. നിറ ചിരികളോടെ. തീർന്നില്ല. അപ്പുക്കുട്ടൻ അമ്പിളിയെ സ്പോൺസർ ചെയ്യുന്നതും, ഡോക്ടർ ആവാൻ പഠിപ്പിക്കുന്നതും, തുടർന്ന് പഠനം കഴിഞ്ഞു അപ്പുകുട്ടൻ വക ക്ലിനികിൽ ഡോക്ടറായി ചുമതല ഏൽക്കുമ്പോഴും ചന്ദ്രിക അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല.

അഞ്ചു വർഷം അപ്പുകുട്ടൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ അമ്പിളിക്കു വേണ്ടി കാത്തു രാത്രി അമ്പിളി നോക്കി കിടക്കുമ്പോഴും മറ്റൊരു അമ്പിളി ( ചന്ദ്രിക ) അപ്പുക്കുട്ടനെ മനസ്സ് കൊണ്ടു പ്രണയാവഹനം ചെയിതു തപസ്സു അനുഷ്‌ടിക്കുകയായിരുന്നു. ഒടുവിൽ അമ്പിളി മറ്റൊരു വ്യക്തിയുമായി ( ഡോക്ടർ ) വിവാഹം കഴിക്കാൻ ഒരുങ്ങുമ്പോൾ അപ്പുകുട്ടനും അതു സാക്ഷ്യം വഹിക്കാൻ വന്നിരുന്നു. അവിടെയും എന്റെ ശ്രദ്ധ ചന്ദ്രികയിലേക്കു പോയി. അവളുടെ നെറുകയിൽ സിന്ദുരമില്ല. അതായത്, അവൾ തന്റെ കന്യകത്വം അപ്പുക്കുട്ടനായി സൂക്ഷിക്കുന്നുവെന്നു വേണം മനസിലാക്കാൻ.

 

അതി തീവ്ര പ്രണയമെന്നും കനലാണ്. നോവണ്. താമരക്കുള്ളത്തു ഏതു വീട്ടിൽ പോയി ചോദിച്ചാലും പെണ്ണ് കിട്ടുന്ന അപ്പുകുട്ടൻ എന്തു കൊണ്ടായിരിക്കാം ചന്ദ്രികയെ കണ്ടില്ലന്നു നടിച്ചത് ? ഒരല്പം കുശുമ്പ് പെണ്ണിന് ഒരലങ്കാരം മാത്രമല്ലേ? പുണ്യ പുരാണ കഥകളിൽ പോലും ദേവിമാർക്കും, രാഞ്ജിമാർക്കും കുശുമ്പും ഏഷണിയും ഉണ്ടായിരുന്നില്ലേ? അപ്പുക്കുട്ടനു യോജിച്ച രൂപ ലാവണ്യം ചന്ദ്രികയിക്കും സ്വന്തമായി ഉണ്ടായിരുന്നു. അപ്പുക്കുട്ടൻ പ്രണയിച്ച ഡോക്ടർ അമ്പിളി ഒരുതവണ പോലും അപ്പുക്കുട്ടൻ എന്തു കൊണ്ടു വിവാഹം കഴിക്കുന്നില്ലയെന്ന് ആകുലപെടുന്നില്ല. ചോദിക്കുന്നില്ല.

സഹ പാഠികളുടെ മുന്നിൽ വെച്ചു അപ്പുക്കുട്ടൻ മുൻപാകെ ഇയാൾ “എന്റെ ദൈവമാണ് ” എന്ന് പ്രസ്താവിക്കുക അപ്പുക്കുട്ടനിൽ മോഹപൂക്കൾ വാരി വിതറുക അല്ലാതെ മറ്റെന്താണ് ചെയ്തത് ? ഒടുവിൽ മറ്റൊരു ഡോക്ടറുടെ വിവാഹലോചനയിക്കു മുന്നിൽ തന്റെ എതിർപ്പ് ഉയർന്ന ശേഷിയിൽ പ്രകടിപ്പിക്കുക ഉണ്ടായില്ല. ഏറ്റവും ഒടുവിൽ അപ്പുകുട്ടനും അമ്പിളിയും ഒന്നാവുന്നുവെങ്കിലും ചന്ദ്രികയോടും അവളുടെ മോഹങ്ങളോടും കാത്തിരിപ്പിനോടും കാലം നീതി പുലർത്തിയില്ല.

അതെ, പ്രണയം സ്വന്തമാക്കുക മാത്രമല്ല. വിട്ടു കൊടുക്കൽ കൂടിയാണ്. ചന്ദ്രികേ നീ എന്റെയുള്ളിൽ വേദന ചക്ഷകം പകർന്നു. “താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍ മാനസത്തില്‍ പ്രേമ മധുപകര്‍ന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം..” മെന്ന് ശ്രീകുമാർ തമ്പി സാർ എഴുതിയത് വെറുതെയല്ല. ചന്ദ്രികേ ഞാൻ നിന്നൊപ്പമാണ് വേദനിക്കുന്ന നിൻ പ്രണയാഗ്നി ഞാൻ കാണുന്നു. അറിയുന്നു എന്നുമാണ് പോസ്റ്റ്.