സുരേഷ് ഗോപി,ഭാനുപ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹൈവേ. സാബ് ജോണിന്റെ തിരക്കഥയില്‍ ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പി.സുകുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനെകുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,
സുരേഷ് ഗോപിയുടെ ഹൈവേ സിനിമ കണ്ടവർ അതിലെ ഫ്രീകന്മാരുടെ ഗാങ്ങ് ലീഡർ ആയി ഉയരമുള്ള മുടി നീട്ടി വളർത്തിയ ഈ നടനെ ഓർക്കുന്നുണ്ടാകും. 1995 ഇറങ്ങിയ അറബിക്കടലോരം, അറേബ്യ, ഹൈവേ, തുബോളി കടപ്പുറം ഏന്നീ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചതായാണ് അറിവ്. ബാബു ആൻ്റണിയെയൊക്കെ പോലെ നല്ലൊരു സ്റ്റെലിഷ് വില്ലനാവാനുള്ള കാലിബർ ഉണ്ടെന്ന് തോന്നിച്ച ഇദേഹത്തെ പിന്നീട് ഈ നടനെ ഏങ്ങും കണ്ടിട്ടില്ല.
നടൻ കൊല്ലം തുളസിയുടെ മകനാണ് പേര് അനിൽ തുളസി ഏന്നും ചിലയിടത്ത് വായിച്ചു ഇദ്ദേഹം മരിച്ച് പോയിന്നും സോഷ്യൽ മീഡിയയിൽ ചിലയിടത്തെ കന്മൻ്റുകളിൽ കണ്ടു. (ബൈക്ക് ആക്സിഡെൻ്റ്, ഹാർട്ട് അറ്റാക്ക് ഏന്നൊക്കെ പലരും പല രീതിയിയിൽ പറയുന്നുണ്ട്? ഇതിൽ വല്ല സത്യവുo ഉണ്ടോ? വ്യക്തമായി അറിയാവുന്നവർ കമെൻ്റ് ചെയ്യുക. NB. കൊല്ലം തുളസിക്ക് ഇങ്ങിനെ ഒരു മകൻ ഉള്ളതായി വിക്കീപീഡിയയിൽ എഴുതിയിട്ടില്ല എന്നാണ്. ജോസഫ് സേവിയർ പങ്കുവെച്ച പോസ്റ്റാണ് ഇത്, നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.