ഞാൻ മൂത്രം കുടിക്കുക മാത്രമല്ല ചെയ്യുന്നത്, പരിഹസിക്കുന്നവരോട് കൊല്ലം തുളസി

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് കൊല്ലം തുളസി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. ഇപ്പോൾ തന്റെ മൂത്ര ചികില്സയെക്കുറിച്ഛ് താരം പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞ പത്തുവർഷമായി കാൻസറിന്റെ ചികിത്സയിൽ ആണ് ഞാൻ, കുറച്ച് നാളുകളായി എന്റെ ശരീരം ആകെ ക്ഷീണിച്ച് തുടങ്ങി, നടക്കാൻ വയ്യാതായി കാഴ്ച മങ്ങി, ജീവിതത്തിന്റെ അവസാന നാളുകൾ എത്തി എന്ന് കരുതി ഇരുന്നപ്പോഴാണ് മൂത്ര ചികിത്സയെക്കുറിച്ച് ഞാൻ കേട്ടത്. അങ്ങനെ അതൊന്നു പരീക്ഷിക്കാമെന്ന് കരുതി. എന്റെ ഈ രോഗങ്ങൾ ഒക്കെ മാറിയത് മൂത്രം പലരീതിയിൽ ഉപയോഗിച്ചത് കൊണ്ടാണോ എന്ന് ചോദിച്ചാൽ എനിക്കൊരു ഉത്തരമേ ഉള്ളു പറയാൻ, എന്റെ ഈ അവസ്ഥയിൽ ഞാൻ മൂത്ര ചികിത്സ അല്ലാതെ മറ്റൊന്നും തന്നെ ചെയ്തിട്ടില്ല . ഞാൻ മൂത്രം കുടിക്കുക മാത്രമല്ല ചെയ്യുന്നത്, മൂത്രം പാത്രത്തിൽ എടുത്ത് അതിൽ കാൽ ഇറക്കി വെക്കും, കണ്ണ് കഴുകും. ശരീരത്തിൽ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് പുരട്ടി മസ്സാജ് ചെയ്യും തലയിൽ എണ്ണയ്ക്ക് പകരം പുരട്ടും, എനിക്കിപ്പോൾ നല്ല ആത്മ വിശ്വാസം ഉണ്ട് എന്നാണ് തുളസി പറയുന്നത്.

ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞതോടെ ഭാര്യയും ഇട്ടിട്ട് പോയെന്നും മകളുമായി ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു, തുടക്കം മുതലേ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ ആരോ ഒക്കെയാണ് എന്ന ധാരണയായിരുന്നു. അങ്ങനെയുള്ളൊരു മാനസികാവസ്ഥയായിരുന്നു അവരുടേത്. അമ്മയും മോനുമൊക്കെയായി അഭിനയിച്ചാലും അതായിരുന്നു അവസ്ഥ. പരസ്പരം തോറ്റുകൊടുക്കലാണ് ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാന തത്വം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തോറ്റുകൊടുക്കണം, തോറ്റുകൊടുത്തേ മതിയാവൂ. എപ്പോഴും തോറ്റുകൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ സ്വഭാവികമായും പരാജയമുണ്ടാവുകയായിരുന്നു. ഭാര്യയുടെ രണ്ടാം വിവാഹമായിരുന്നുവെങ്കിലും എന്റെ ആദ്യ വിവാഹമായിരുന്നു അത്. അച്ഛന്‍ അധ്യാപകനായിരുന്നു, അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നുമുണ്ടായിരുന്നില്ല. എന്നാണ് താരം പറഞ്ഞത്