ദിലീപ് മാത്രമാണ് അന്ന് ഇവരെ ഓർത്തതും സഹായിച്ചതും

സുബി സുരേഷിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കം ആണ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിത താരം പങ്കുവെച്ച കൊച്ചിൻ ഹനീഫയുടെ കുടുംബ ചിത്രം ആണ് ശ്രദ്ധ നേടുന്നത്.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് കൊച്ചിൻ ഹനീഫ. എന്നാൽ അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം അദ്ദേഹത്തിന്റെ ഭാര്യയേയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും ആരോരും ഇല്ലാതാക്കി എന്ന് വേണം പറയാൻ. അന്ന് അവരെ സഹായിക്കാൻ എത്തിയത് ദിലീപ് മാത്രം ആയിരുന്നു എന്ന് പിന്നീട് പുറത്ത് വരുകയും ചെയ്തിരുന്നു. ഇപ്പോൾ സുബി സുരേഷ് പങ്കുവെച്ച കൊച്ചിൻ ഹനീഫയുടെ കുടുംബ ചിത്രം ആണ്  വീണ്ടും സോഷ്യൽ  മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചിത്രം ശ്രദ്ധ നേടിയതോടെ  പല തരത്തിൽ ഉള്ള കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതും.

ഇവരെ ഓർക്കേണ്ടസമയത്ത് ഓർക്കുകയും,വേണ്ടസഹായം നൽകുകയും ചെയ്തത് ദിലീപാണ്, ആ പാവത്തിൻ്റെ മക്കൾക്ക് എന്തങ്കില്ലും സഹായം ചെയ്യുന്നുണ്ടോ, ആ കുഞ്ഞുമക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,  ഇവർക്ക് ഇപ്പോ സുഖം ആണോ.?. ആരെങ്കിലും സഹായം ഉണ്ടോ.? തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്തു നിന്നും സുബി പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ മരണത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു താരത്തിന്റെ കുടുംബം. രണ്ടു പെൺകുട്ടികളെയും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന താരത്തിന്റെ ഭാര്യയ്ക്ക് വേണ്ട പിന്തുണയും സാമ്പത്തിക സഹായവും നൽകി അന്ന് കൂടെ നിന്നത് സിനിമയിൽ നിന്നും ഒരേ ഒരാൾ മാത്രമായിരുന്നു എന്നും അത് ദിലീപ് ആയിരുന്നു എന്നും താരത്തിന്റെ ഭാര്യ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.