ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച കിഷോർ, ചിത്രം ഡിലീറ്റ് ചെയ്യേണ്ടി വന്നതിനെ കുറിച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് കിഷോർ സത്യ. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ  സജീവമായ താരം നിരവധി പരമ്പരകളിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. വളരെ പെട്ടന്ന് തന്നെ കുടുംബ പ്രേഷകരുടെ പ്രിയങ്കരൻ ആയി മാറാൻ താരത്തിന് കഴിഞ്ഞു. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പരമ്പരകളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചപ്പോൾ സംഭവിച്ചതിനെ കുറിച്ചാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. കിഷോർ തന്റെ ഫേസ്ബുക്കിൽ കൂടിയാണ് കുറിപ്പ് പങ്കുവെച്ചതും.

ഒരു മണിക്കൂർ മുൻപ് താൻ തന്റെ ഭാര്യയുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തങ്ങളുടെ വിവാഹവാർഷികം ആണെന് കരുതി ഒരുപാട് പേര് ആശംസകൾ അറിയിച്ചു എന്നാണ് കിഷോർ പറഞ്ഞത്.  അത് കൊണ്ട് തന്നെ ആ പോസ്റ്റ് തനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു എന്നും താരം പറഞ്ഞു. ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു എന്നും താരം കുറിച്ച്.  അത് കൊണ്ട് അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുന്നു എന്ന് ഭാര്യയ്ക്കു ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കിഷോർ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് മറുപടിയുമായി എത്തിയത്.

എന്നെന്നും നന്മകൾ മാത്രം നേരുന്നു.. ഡോക്ടർ ബാലചന്ദ്രനും പത്നിക്കും, മുന്നോട്ട്….മുന്നോട്ട്…മുന്നോട്ട് നിത്യവസന്തമായി ഇരുവരുടെയും ഈ യാത്ര ഇങ്ങനെയങ്ങു മുന്നേറട്ടെ, സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ് കിഷോർ, കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ” എന്നൊരു ക്യാപ്ഷൻ കൂടി ഉണ്ടെങ്കിൽ, ഇപ്പൊ ഓട്ടോമാറ്റിക് ആയി ഫേസ്ബുക്ക് തന്നെ ചില കമൻറ്സജസ്റ്റ് ചെയ്യും. അങ്ങനെ ഒരാള് ചെയ്താൽ പിന്നെ എല്ലാരും ആവർത്തിക്കും, കിഷോർ ചേട്ടാ രണ്ടുപേർക്കും എല്ലാ നന്മകളും നേരുന്നു രണ്ടുപേരും ദീർഘ സുമംഗലി ആയിരിക്കട്ടെ കിഷോർ ചേട്ടൻ ഫെയ്സ്ബുക്കിൽ വരുന്നത് ഒരു അഹങ്കാരവുമില്ല നിഷ്കളങ്കൻ കൊച്ചു കള്ളൻ ആനക്കള്ളൻ അമ്പാടി കള്ളൻ നുണക്കുഴി യൻ മതിയല്ലോ കമന്റ് തുടങ്ങി നിരവധി പേരാണ് കിഷോറിന്റെ പോസ്റ്റിന് കമെന്റുകളുമായി എത്തിയത്.