ഹിരൺ എൻ എന്ന ആരാധകൻ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷക്കീല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിനെ കുറിച്ചാണ് ഗ്രൂപ്പിൽ വന്നിരിക്കുന്ന പോസ്റ്റ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം കിന്നാരത്തുമ്പി എന്ന സിനിമയുടെ ബഡ്ജറ്റ് വെറും 12 ലക്ഷം ആണ്. ഗ്രോസ് കളക്ഷൻ 4 കോടിയും… അതായത് ലാഭ ശതമാനം അഥവാ പ്രോഫിറ്റ് പെർസന്റേജ് എന്നത് 3233 ശതമാനം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ മുടക്ക് മുതലിന്റെ 33 മടങ്ങു അധികം തിരിച്ചു പിടിച്ചു. മോഹൻലാൽ മമ്മൂട്ടി തുടങ്ങി ഇപ്പോഴത്തെ ഏതെങ്കിലും യുവതാരങ്ങളുടെ ഉള്ളവരുടെ ഏതെങ്കിലും ഒരു സിനിമയ്ക്ക് ഇത്ര വലിയ ലാഭ ശതമാനം അഥവാ പ്രോഫിറ്റ് പേഴ്‌സിന്റേജ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഈ കണക്കുകൾ നൽകുന്ന കാര്യം ഇവയാണ്. സാമ്പത്തിക വിജയം എന്നത് ലാഭ ശതമാനത്തിൽ നോക്കിയാൽ ഷക്കീല്ല കേരളത്തിലെ തകർക്കപ്പെടാത്ത റെക്കോർഡിന് ഉടമ ആയിരിക്കാം.
അതും ഫാമിലി പ്രേക്ഷകർ ഇല്ലാത്ത നേടിയ വിജയം. കൂടാതെ ഇന്റർനെറ്റ് പരസ്യങ്ങൾ ഇല്ലാത്ത പോസ്റ്റർ കൊണ്ട് നേടിയ വിജയം. വാമൊഴി മാത്രം മുതൽ കൂട്ട്. സാക്ഷരത ഉള്ളതും പുറമെ മാന്യത കാണിക്കുന്നതുമായ നാട്ടിൽ ഈ സിനിമ നേടിയ വൻ വിജയം എന്നത് പ്രാധാന്യം അർഹിക്കുന്നു. കാരണം പൊളിച്ചെടുക്കിയത് മലയാളിയുടെ കപട സാംസ്കാരിക ബോധത്തെ ആണ്. ഇത് കാണുമ്പോൾ ഷക്കീല പോലും ഉള്ളിൽ ചിരിക്കുന്നുണ്ടാകും.
മലയാളികൾ അടക്കമുള്ളവരുടെ മാന്യത ഇത്രയേ ഉള്ളു എന്ന മട്ടിൽ. ഈ സിനിമ ഒരു പ്രമുഖ മലയാളം ചാനലിൽ രാത്രി സംപ്രേക്ഷണം പോലും ചെയ്തു. അത് പിന്നീട് വൻ വിവാദവുമായി. കാരണം അത് പ്രൈം ടൈം ആയിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് വരുന്നത്. കോപ്പി റൈറ്റ് വാങ്ങി സ്ഫടികം 4കെ റീമാസ്റ്ററിങ് ചെയ്തത് പോലെ റിമാസ്റ്റർ ചെയ്ത് ഇറക്കണം കേരളത്തിലെ പ്രമുഖ നടന്മാരുടെ എല്ലാം കളക്ഷൻ റിക്കൊടുകൾ തകരും.
അവർക്ക് കിട്ടിയത് 50,000 രൂപ എന്നൊരു വിവരം കൂടി ഉണ്ട്. ശാരിരിക അധ്വാനം കുറവാ. ശരീരം കാണിക്കുന്നത് പക്ഷേ വേറെ ആൾടെയാണ്. സംവിധായക നിർ മാതാക്കളുടേതു തന്നെ വിജയം, ആ 4 കോടി ഗ്രോസും നിർമാതാവിന് കിട്ടില്ല. അതിൽ ടാക്സ് പോകും, തിയേറ്റർ ഷെയർ പോകും ഡിസ്ട്രിബൂട്ടർ ഷെയർ പോകും ഇതെല്ലം കഴിഞ്ഞു കിട്ടുന്ന തുക നോക്കിയാണ് പ്രോഫിറ്റ് ശതമാനം പറയുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.