ഷക്കീല കഥാപാത്രം യഥാർത്ഥത്തിൽ കിന്നാരത്തുമ്പികളിൽ പറയുന്ന ഡയലോഗും വളച്ചൊടിച്ചതല്ലേ?


ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു വടക്കു നോക്കിയന്ത്രം എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഒരു രംഗത്തെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പ്. ശോഭ ചിരികുന്നില്ലേ എന്ന ഡയലോഗ് സിനിമയിൽ ഇല്ല എങ്കിൽ പോലും ഏറ്റവും കൂടുതൽ ചർച്ചയായ ഒരു ഡയലോഗ് ആയി അത് മാറി കഴിഞ്ഞിരുന്നു . ഏതോ ഒരാൾ സോഷ്യൽ മീഡിയയിൽ ഇപ്രകാരം ശോഭ ചിരികുന്നില്ലേ എന്ന ഡയലോഗ് ശ്രീനിവാസനറെ ഭാവത്തിന്റെ കൂടെ ചേർത്തപ്പോൾ അത് ആരാധകർ ഏറ്റെടുക്കുകയൂം അത് സിനിമയിലുണ്ടെന്നു വിശ്വസിക്കുകയും ചെയ്തു.


ഇന്നും ഈ രംഗം സിനിമയിൽ ഉണ്ടെന്നു വിശ്വസിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം ആൾക്കാരും. എന്നാൽ ഈ സംഭവം ഒരു ആരാധകൻ ചൂണ്ടി കാണിക്കുകയും അത് ഇപ്പോൾ ഏറെ ചർച്ച ആയി മാറുകയും ചെയ്തിരിക്കുകയാണ്. എന്നാൽ രസകരമായ സംഭവം എന്തെന്നാൽ ഈ സംഭവം മാത്രമല്ല ഇവിടെ ഉള്ളത് എന്നതാണ്. ശോഭ ചിരികുന്നില്ലേ എന്ന ഡയലോഗിന് ശേഷം ഏറെ സ്വീകര്യത നേടിയ ഡയലോഗ് ആയിരുന്നു. തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു എന്ന ഡയലോഗ്.


കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ ഷക്കീല പറയുന്ന ഈ സംഭാഷണം പിന്നീട് വളരെ അധികം ചർച്ച ആവുകയും സ്വീകാര്യത നേടുകയും ചെയ്തു. എന്നാൽ സത്യവസ്ത്ത എന്തെന്നാൽ ഈ ഡയലോഗും സിനിമയിലില്ല എന്നുള്ളതാണ്. സിനിമയിൽ ഷക്കീലയുടെ കഥാപത്രം മറ്റേ കഥാപത്രത്തോട് പറയുന്നത് ഇപ്രാകാരമാണ്. അതെ തെറ്റാണു , തെറ്റ് ചെയ്യാത്ത ആരാടാ” എന്നാണ് ഷകീലയുടെ കഥാപത്രം പറയുന്നത്. പ്രഥമ ദൃഷ്ടിയാൽ ഡയലോഗിന് സാമ്യം ഉണ്ടെങ്കിലും തീർഥഗയ്ൻ വ്യത്യസ്‍തമായി ആണ് സിനിമയിലെ സംഭാഷണം ആരാധകർ ഓർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകൻ.


മണ്ടേല എഫക്ട് എന്ന പ്രതിഭാസം ആണ് ഇതെന്നും, നടക്കാത്ത ഒരു സംഭവം ഒരു പറ്റം ആൾക്കാർ നടന്നു എന്ന് വിശ്വസിക്കുകയും പിന്നീട് അത് സത്യമാണ് എന്ന് വിശ്വസിക്കുന്നതിനെയാണ് മണ്ടേല എഫ്ഫക്റ്റ് എന്ന് പറയുന്നത്. മീമുകളിലുടെ എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്നതിന്റെ തെളിവാണ് ഇപ്പോൾ ഈ നടക്കുന്ന ഈ സംഭവം എന്നാണ് ഒരു ആരാധകൻ ഇതിനെതിരെ അഭിപ്രായപ്പെട്ടത്. അടുത്തിറങ്ങിയ മരക്കാർ എന്ന സിനിമയിലെയും ഒരു ഡയലോഗ് ഇതുപോലെ വളച്ചൊടിച്ചിരുന്നു.