നിർമ്മാതാവിന് ഇഷ്ടമില്ലാതെ ചെയ്ത ചിത്രം, എന്നാൽ സംഭവിച്ചത് മറ്റൊന്ന്

മോഹൻലാലിനെ നായകനാക്കി 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് കിലുക്കം. വേണു നാഗവള്ളിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കിലുക്കം. മോഹൻലാലിനെ കൂടാതെ ജഗതി, തിലകൻ, ഇന്നസെന്റ്, രേവതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് മുപ്പത് വർഷത്തിൽ കൂടുതൽ ആയി. ഇന്നും ചിത്രം ടിവിയിൽ എത്തുമ്പോൾ കാണാൻ പ്രേക്ഷകർക്ക് താൽപ്പര്യം ഏറെ ആണ്. പുറത്തിറങ്ങിയ കാലത്ത് ഏറെ ചിലവിൽ നിർമ്മിച്ച ചിത്രം എന്നാൽ ആദ്യം ചിത്രത്തിന്റെ നിർമ്മാതാവായ ഗുഡ് നൈറ്റ് ഫിലിംസിന് നിർമ്മിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ചിത്രം വേണ്ടത്ര വിജയം കൈവരിക്കില്ല എന്നാണ് ആദ്യം കരുതിയത് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് പറയുന്നത്. ആ കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കിലുക്കം എന്നും കിലുക്കത്തിന് വേണ്ടി 60 ലക്ഷത്തിൽ അധികം രൂപയാണ് ചെലവായത് എന്നും ഗുഡ് നൈറ്റ് മോഹൻ ഓർക്കുന്നു.

ആ സമയത്ത് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം നിർമ്മിക്കാൻ പറ്റുന്ന കാലം ആയിരുന്നു. എന്നിട്ടും കിലുക്കത്തിന് ചെലവായത് വലിയ തുക തന്നെ ആയിരുന്നു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത്. മലയാളത്തിൽ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു കിലുക്കം എന്നും ഗുഡ് നൈറ്റ് മോഹൻ പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യു കണ്ടപ്പോൾ എനിക്ക് ചിത്രം ഇഷ്ട്ടമായില്ല. ഈ കാര്യം ഞാൻ പ്രിയദർശനോട് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. കാരണം കുറച്ച് അധികം നർമ്മം ഉണ്ടെന്നുള്ളത് ശരിയായിരുന്നു എങ്കിലും പ്രിവ്യു കണ്ടപ്പോൾ ചിത്രത്തിൽ ഒരു കഥ ഉണ്ടെന്ന് എനിക്ക് തോന്നി ഇല്ല എന്നും അത് കൊണ്ട് തന്നെ ഇത്ര അധികം മുതൽ മുടക്കിൽ ഈ സിനിമ ചെയ്താൽ എങ്ങനെ മുതലാകുമെന്നും ഞാൻ പ്രിയനോട് ചോദിച്ചിരുന്നു.

എന്നാൽ അത് വരെ ലഭിച്ചതിൽ വെച്ച് ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് കിലുക്കം സ്വന്തമാക്കിയത്. ഏകദേശം അഞ്ചു കോടി രൂപയാണ് ചിത്രം നേടിയത്. അത് വലിയ ഒരു വിജയം തന്നെ ആയിരുന്നു എന്നും റൈറ്റ്സ് വിറ്റതിലും കിലുക്കം റെക്കോർഡ് ഇട്ടുവെന്നും ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു.