ചുവന്ന സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ നിന്നും അന്യ ഭാഷകളിൽ എത്തി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, നിർമ്മാതാവ് ജി സുരേഷ് കുമാറിൻറെയും നടി മേനകയുടേയും മകളായ കീർത്തി 2000-ത്തിൽ ബാലതാരമായി മലയാളത്തിലെത്തിയ ശേഷം ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ളയാളാണ്. തമിഴിൽ ‘സാനി കൈധം’, രജനീകാന്ത് നായകനാകുന്ന ‘അണ്ണാത്തെ’ എന്നിവയുടെ ഭാഗമായും കീർത്തി പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ അഭിനയിച്ച മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം പുറത്തിറങ്ങാനായി ഇരിക്കുകയുമാണ്. വാശി എന്ന മലയാളം സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. തെലുങ്കിൽ മഹാനടി എന്ന സിനിമയിയൂലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീ‍ർത്തി നേടുകയുണ്ടായി. ഗുഡ്‍ലക്ക് സഖി, ബോല ശങ്കർ,

സർക്കാറു വാരി പാട്ട എന്നീ സിനിമകളും തെലുങ്കിൽ താരത്തിന്‍റേതായി ഇറങ്ങാനിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തിയുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ കീർത്തിയുടെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചുവന്ന സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് കീർത്തി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ട്രഡീഷണൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Bhargavi Kunam ഡിസൈൻ ചെയ്ത സാരിയാണ് കീർത്തി ഉടുത്തിരിക്കുന്നത് താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തിയുടെ വിവാഹം, വിവാഹ വാർത്ത വ്യാജമാണെന്ന് പറഞ്ഞ് കീർത്തിയും കുടുംബവും എത്തിയിരുന്നു, ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല.

ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല എന്നാണ് കീർത്തി അന്ന് പറഞ്ഞത്. വിഖ്യാത അഭിനേത്രി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി ചിത്രത്തിലെ സാവിത്രിയായുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.