ശവപ്പറമ്പിൽ നിന്നും 200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞിന് വേണ്ടി പിന്നീടുള്ള ജീവിതം ഒഴിഞ്ഞു വെച്ച ഒരു അമ്മ

കഴിഞ്ഞ ദിവസത്തെ അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയുടെ എപ്പിസോഡ് കണ്ടു കണ്ണ് നിറയാത്തവർ ആയി ആരും ഉണ്ടാകില്ല. പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യം ആണ് ദിലീപ് എന്ന നടന്റെ ചാരിറ്റി പ്രവർത്തനങ്ങൾ. എന്നാൽ ഒരിക്കൽ കൂടി ദിലീപിന്റെ പ്രവർത്തിക്കണ്ടു കണ്ണ് നിറഞ്ഞിരിക്കുകയാണ് ആരാധകർക്ക്. കഴിഞ്ഞ ദിവസം ആണ് അരം പ്ലസ് അരം കിന്നരം എന്ന പരുപാടിയിൽ ദിലീപ് ഗസ്റ്റ് ആയി പങ്കെടുത്തത്. പരുപാടിയിൽ പങ്കെടുത്ത് വിശേഷങ്ങൾ പങ്കുവെച്ചതിനിടയിൽ ആണ് ദിലീപിനെ കാണാൻ രണ്ടു അപ്രതീക്ഷിത സന്ദർശകർ പരിപാടിയുടെ വേദിയിലേക്ക് എത്തിയത്. ഒരു അമ്മയും മകളും. വീൽചെയറിൽ വന്ന മകളെയും മകൾക്ക് താങ്ങായി നിന്ന അമ്മയെയും കണ്ടപ്പോൾ തന്നെ ദിലീപിന്റെ കണ്ണുകളിൽ അത്ഭുതം ആണ് ഉണ്ടായത്. എന്നാൽ അവിടെ ഉള്ള മുഴുവൻ പേരുടെയും കണ്ണ് നിറയ്ക്കുന്ന ഒരു കഥയാണ് ആ അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത്.

ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സഹോദരിയുടെ മകളുടെ പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയപ്പോൾ അവളെ കാണാൻ ഞാനും പോയിരുന്നു. ആശുപത്രിയിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ കുറച്ച് പേര് ശവക്കോട്ടയിലേക്ക് ഓടുന്നത് കണ്ടു. എന്താണെന്നു ചോദിച്ചപ്പോൾ ഒരു കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ട് പോകുകയാണ് എന്ന് പറഞ്ഞു. ഇത് കേട്ട് ഞാനും പുറകിന് ഓടിച്ചെന്നു. അവിടെ ചെന്ന് ഞാൻ നോക്കിയപ്പോൾ കുഴി വെട്ടി കുഞ്ഞിനെ കുഴിയിൽ ഇട്ടിരിക്കുന്നതാണ് കാണുന്നത്. ഈ കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ഞാൻ അയാളോട് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചില്ല. ഒടുവിൽ 200 രൂപ നൽകി ഞാൻ കുഞ്ഞിനെ വാങ്ങിച്ചു. കുഞ്ഞിനേയും കൊണ്ട് ഞാൻ പല ആശുപത്രിയിലും പോയെങ്കിലും ഞാൻ തെറ്റായ വഴിയിൽ കൂടി നടന്നു ഉണ്ടായ കുഞ്ഞാണ് എന്ന് പറഞ്ഞു പലരും കുഞ്ഞിനെ നോക്കാൻ കൂടി കൂട്ടാക്കിയില്ല.

അങ്ങനെ ഒരു ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ആ ഡോക്ടർ കുഞ്ഞിനെ നോക്കി. ഒരു കിലോ മാത്രം ആയിരുന്നു അപ്പോൾ കുഞ്ഞിന്റെ ഭാരം. കുഞ്ഞു രക്ഷപെടാൻ ബുദ്ധിമുട്ട് ആണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ഇങ്കുബേറ്ററിൽ വെക്കട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ അതിനുള്ള പണം എന്റെ കയ്യിൽ ഇല്ല എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു തനിക്ക് കുറിച്ച് തന്നു. ആ തുണി വാങ്ങി പൊതിഞ്ഞു കുഞ്ഞിനെ വെക്കാൻ ഡോക്ടർ പറഞ്ഞു. അങ്ങനെ വളർത്തിക്കൊണ്ട് വന്ന മകൾ ആണ് ഇന്ന് തനിക്കൊപ്പം വീൽചെയറിൽ ഇരിക്കുന്നത് എന്ന് ആ ‘അമ്മ പറഞ്ഞപ്പോൾ അവിടെ ഉള്ളവർക്ക് അമ്പരപ്പ് അടക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ ‘അമ്മയും മകളും പറഞ്ഞ അടുത്ത കാര്യം കേട്ട് ശരിക്കും അവിടെ ഉള്ളവർ ഒന്നടങ്കം എഴുനേറ്റ് പോയി.

എവിടുന്നോ കിട്ടിയ സുഖമില്ലാത്ത കുഞ്ഞിനെ വളർത്തുന്ന പേരിൽ പലരും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തപ്പോഴും ഒരു വീട് പോലും ഇല്ലാതെ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ആ ‘അമ്മ തയാറായില്ല. അങ്ങനെ ദിലീപ് ആണ് അവർക്ക് ഒരു വീട് വെച്ച് കൊടുക്കുന്നത്. ആ വീട്ടിൽ ആണ് ഇന്നും ആ അമ്മയും മകളും താമസിക്കുന്നത്. അതിന്റെ നന്ദിയും അവർ വാക്കുകളിൽ കൂടി ദിലീപിനെ അറിയിച്ചു.