ഇവരുടെ ഫൈറ്റ് സീനുകൾ എപ്പോഴും കൗതുകം ഉള്ളവ ആയിരിക്കും


മോഹൻലാൽ, കീരിക്കാടൻ ജോസ് കോംബോയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. വിഷ്ണു വേണു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, മോഹൻലാലും മോഹൻരാജും(കീരിക്കാടൻ ജോസ്) തമ്മിലുള്ള ഫൈറ്റ് സീനുകളിൽ കൗതുകം തോന്നിയ ഒരു പ്രത്യേകത.

ഇവർ രണ്ടുപേരുടെയും ആദ്യത്തെ ഫൈറ്റ് നടക്കുന്നത് ഏതെങ്കിലും ചന്തയിലോ, കവലയിലോ, അങ്ങാടിയിലോ ഒക്കെ ആയിരിക്കും. ആറാം തമ്പുരാൻ സിനിമയിൽ പറയുന്ന, “നാലാൾ കൂടുന്നതിന്റെ നടുവിൽ കിട്ടണം നിന്നെ” എന്ന ഡയലോഗ് ശരിവെക്കുന്ന പോലെ. അത്തരം ചില സീനുകൾ നോക്കിയാൽ. കിരീടം, സേതുമാധവനും കീരികാടൻ ജോസും ആദ്യമായി നേർക്ക് നേർ കാണുന്നതും അവരുടെ ആദ്യ ഫൈറ്റും നാലാൾ കൂടുന്ന ഒരു അങ്ങാടി തന്നെ.

ആറാം തമ്പുരാൻ, ചെങ്കളം മാധവൻ ജഗനാഥനെ വെല്ലുവിളിച്ചു നാലാൾ കൂടുടുന്നതിന്റെ നാടിലുവിലേക്ക് വിളിക്കുന്നതും അവിടുത്തെ അങ്ങാടി. നരസിംഹം, കൈവച്ചാൽ തിരിച്ചെടുക്കാൻ വൈകുന്ന ഭാസ്കരനും ഇന്ദുചൂടനും തമ്മിലുള്ള ഫൈറ്റ്. സിനിമയിലെ ആദ്യത്തെ ഈ ഫൈറ്റും ഒരു ചന്തയിൽ നാലാളിന്റെ നടുവിൽ തന്നെ തുടങ്ങുന്നു. മിസ്റ്റർ ബ്രഹ്മചാരി, തമ്പി അണ്ണന്റെയും മസ്താൻ മജീദിന്റെയും ആദ്യ ഫൈറ്റ് തുടങ്ങുന്നതും ഇതേപോലുള്ള നാലാൾ കൂടുന്ന അങ്ങാടിയിൽ.

നരൻ, മുള്ളംകൊല്ലി വേലായുധനും കുറ്റിച്ചിറ പപ്പനും തമ്മിലുള്ള സംഘടനം നടക്കുന്നതും മുള്ളംകൊല്ലി ചന്തയിൽ നാലാൾ കൂടുന്നതിന്റെ നടുവിൽ തന്നെ. അല്ല, ഇവർക്ക് രണ്ടുപേർക്കും നാലാൾ കൂടുന്ന ചന്തയിലും കവലയിലും അല്ലാതെ വേറെങ്ങും ഫൈറ്റ് ചെയ്യാൻ ഇഷ്ടമല്ലേ. ഇങ്ങനെ അല്ലാത്ത വേറെയും സിനിമകൾ ഉണ്ടാകാം. ഹലോ പോലുള്ളവ. പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് വരുന്ന സിനിമകൾ നോക്കിയപ്പോൾ ഇങ്ങനൊരു കൗതുകം തോന്നി എന്നുമാണ് പോസ്റ്റ്.