കാൽപ്പന്ത് കളിയിലെ പുതിയ റെക്കോർഡിനു സാക്ഷിയായിയിരിക്കുകയാണ് മലപ്പുറം. ലോകകപ്പിന്റെ ആവേശം കെട്ടണയുന്നതിന് മുൻപ് ആണ് കേരളത്തിലെ കാൽപ്പന്ത് പ്രേമികൾക്ക് പുതിയ ആവേശം നൽകുന്ന വാർത്ത മലപ്പുറത്ത് നിന്ന് വരുന്നത്. മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ആണ് ചരിത്ര നേട്ടത്തിന് സാക്ഷിയായിരിക്കുന്നത്. പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് ഈ കഴിഞ്ഞ പത്താം തീയതി ആണ് കേരളം പെനാൽറ്റി അടിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്.
12 മണിക്കൂർ കൊണ്ട് ഏറ്റവും അധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ ആണ് രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ഡ്രീം ഗോൾ പെനാൽട്ടി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരുപാടിയിൽ കായിക താരങ്ങൾ, സ്കൂൾ കോളേജ് കുട്ടികൾ, ഫുഡ് ബോൾ അസോസിയേഷനിലെ അംഗങ്ങൾ, പൊതു ജനങ്ങൾ തുടങ്ങിയവർ ആണ് സാക്ഷികൾ ആയത്.
മൂവായിരത്തി അഞ്ഞൂറോളം കുട്ടികൾ ആണ് ഈ ഷൂട്ട് ഔട്ടിൽ പങ്കെടുത്തത്. വളരെ അധികം മുൻ കരുതലോടെയും ഒരുക്കങ്ങളോടെയും ആണ് പരുപാടി സംഘടിപ്പിച്ചത്. നൽകിയ സമയം കൊണ്ട് തന്നെ പരമാവധി പെനാൽറ്റികൾ പൂർത്തിയാക്കിയാണ് കായികവകുപ്പ് പുത്തൻ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹിമാൻ ആണ് പരുപാടി ഉൽഘാടനം ചെയ്തു സംസാരിച്ചത്.
ഒടുവിൽ നീണ്ട പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി കായികവകുപ്പ് പുത്തൻ നേട്ടം കൈവരിക്കുകയിരുന്നു. മണിക്കൂറിൽ പരമാവധി പെനാൽറ്റി അടിച്ചാണ് കായിക വകുപ്പ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്. ആവേശോജ്വലമായ നിമിഷത്തിന് സാക്ഷികൾ ആകാൻ നിരവധി പേരാണ് സ്റ്റേഡിയത്തിൽ എത്തിയത്. കേരള കായിക വകുപ്പിന്റെ ഈ പുതിയ നേട്ടത്തിന് ആശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് എത്തിയത്.