മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നവ്യ. വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് താരം മാറി നിന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നവ്യ വിവാഹിതയാകുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്കായി ഒതുങ്ങുന്നത്.
2010 ലാണ് മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം നടക്കുന്നത്. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. അടുത്തിടെയാണ് നടി കുടുംബവുമായി കേരളത്തിലേക്ക് തിരിച്ചെത്തിയത്. മകനെ ഇവിടെ സ്‌കൂളിൽ ചേർക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഒരു പരിപാടിക്കിടെ നവ്യ പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ ഷോയ്ക്കിടെ പറഞ്ഞത്, നവ്യയുടെ ഈ വാക്കുകൾ ട്രോളായി മാറിയിട്ടുണ്ട്,
മാത്രമല്ല ഇതിനു മുകേഷ് നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് മുകേഷ് നൽകിയ മറുപടി, മുകേഷ് തന്നെ ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്, ഈ വീഡിയോ ഇപ്പോൾ ട്രോളുകാർ ഏറ്റെടുത്തിട്ടുണ്ട്.