മീനാക്ഷിയുടെ കൈ പിടിച്ച് കാവ്യ, വൈറലായി കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി ദിലീപ്. സിനിമയിൽ ഒന്നും ഇത് വരെ താരം അഭിനയിച്ചിട്ടില്ല  എങ്കിലും താരത്തിന് ആരാധകരും നിരവധി ആണ്. പലപ്പോഴും താരങ്ങളും പുത്രൻ മാർക്കും പുത്രിമാർക്കും ഇത്തരത്തിൽ ഏറെ ആരാധകർ ആണ് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇവരുടെ എല്ലാം പേരുകളിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും എല്ലാം സജീവമായി തന്നെ ആണ് ഉള്ളതും. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രീയ നായകൻ ദിലീപിന്റെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആയിട്ട് കൂടിയും താരം ഇത് വരെ അഭിനയത്തിലേക്ക് വന്നിട്ടില്ല. എങ്കിൽ പോലും നിരവധി ആരാധകർ ആണ് മീനാക്ഷിക്കുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെയാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു വിവാഹ സൽക്കാരത്തിന് കാവ്യയുടെ എത്തിയപ്പോൾ ഉള്ള മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരേ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞു എത്തിയ കാവ്യയും മീനാക്ഷിയും തന്നെ ആയിരുന്നു ചടങ്ങിലെ ആകർഷക ഘടകം എന്ന് തന്നെ പറയാം. സാധാരണ ദിലീപും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതാണ്. എന്നാൽ ഈ തവണ ദിലീപ് എത്തിയിരുന്നില്ല. പകരം കാവ്യയും മീനാക്ഷിയും ആണ് എത്തിയത്. വേദിയിൽ ചിരിച്ച് കൊണ്ട് എത്തിയ ഇരുവരെയും കണ്ടു ആരാധകർ സ്നേഹാന്വേഷണങ്ങൾ നടത്തുന്നതിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

എന്നാൽ കാവ്യയും മീനാക്ഷിയും തമ്മിൽ കടുത്ത ശത്രുതയിൽ ആണെന്നും ഇവർ പരസ്പ്പരം സംസാരിക്കാറില്ല എന്ന തരത്തിലെ ഗോസിപ്പുകൾ പലപ്പോഴും പ്രചരിക്കാറുണ്ട്. അടുത്തിടെ ദിലീപ് കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം നടത്തിയ വിദേശ യാത്രയിൽ മീനാക്ഷി പങ്കെടുക്കാതിരുന്നപ്പോൾ ഈ വാർത്ത വീണ്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരപ്പിക്കുന്നവർക്കുള്ള മറുപടി ആണ് കഴിഞ്ഞ ദിവസം മീനാക്ഷിയുടെയും കാവ്യയുടേതുമായി വന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം.