മഞ്ജു വാര്യർ കടന്ന് പോയ അതെ സാഹചര്യം തന്നെ ആണ് ഇന്ന് കാവ്യയ്ക്കും


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ബാലതാരം ആയിട്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനു ശേഷം ദിലീപ് ചിത്രം ആയ ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി ആണ് നായികയായുള്ള അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവതി ചിത്രങ്ങളിൽ ആണ് താരം നായികയായി വേഷമിട്ടത്.

മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ നടിയാണ് കാവ്യ മാധവൻ എന്ന് നിസംശയം തന്നെ പറയാം. യുവാക്കളുടെ സ്വപ്ന സുന്ദരി ആയിരുന്നു കാവ്യ. പ്രായഭേദ മന്യേ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു നായിക നടി ആ കാലത്ത് ഇല്ലായിരുന്നു എന്ന് തന്നെ പറയാം. നിരവധി സിനിമകളിൽ ആണ് കാവ്യ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നായിക വേഷത്തിൽ എത്തിയത്.

കാവ്യ വിവാഹിത ആയതോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ആ വിവാഹ ബന്ധം പരാചയമായതോടെ വീണ്ടും സിനിമയിലേക്ക് തിരിച്ച് എത്തിയ കാവ്യ കുറച്ച് വർഷങ്ങൾക്ക് ശേഷം നടൻ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. അത് വരെ ഉണ്ടായിരുന്ന ആരാധകർ തന്നെ ആണ് പിന്നീട് കാവ്യയ്ക്ക് എതിരെ വിമർശനവുമായി എത്തിയത്.

ഇത് ഇത്രയേറെ സൈബർ ആക്രമണങ്ങൾ നേരിടുന്ന മറ്റൊരു നടി മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ വിമർശകർ പറയുന്നത് ദിലീപിന്റെ ഭാര്യയ്ക്കു തന്റെ കരിയറിൽ തിളങ്ങാനുള്ള അവസരം ദിലീപ് നൽകില്ല എന്നാണ് ആരാധകർ പറയുന്നത്. മഞ്ജു തന്റെ കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

എന്നാൽ വിവാഹ മോചിതയായ മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. എന്നാൽ ഇതേ അവസ്ഥയിൽ കൂടി ആണ് ഇന്ന് കാവ്യ മാധവനും കടന്ന് പോകുന്നത്. ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യയും തന്റെ കരിയർ അവസാനിപ്പിച്ച് വീട്ടിൽ തന്നെ കഴിയുകയാണ് എന്നും ദിലീപിന്റെ ഭാര്യമാരുടെ വിധിയാണ് ഇത് എന്നുമൊക്കെ ആണ് വിമർശകർ പറയുന്നത്.