സ്കൂളിലെ ചടങ്ങിൽ തിളങ്ങി ദിലീപും കാവ്യയും, എന്നാൽ സോഷ്യൽ മീഡിയ പറഞ്ഞത് കേട്ടോ


പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയ താര ദമ്പതികൾ ആണ് ദിലീപും കാവ്യ മാധവനും. ബിഗ് സ്‌ക്രീനിൽ ഭാഗ്യ ജോഡികൾ ആയ ഇരുവരെയും ചേർത്തുള്ള പല ഗോസിപ്പുകളും ആരാധകരുടെ ഇടയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെ വെറും ഗോസിപ്പുകൾ ആണെന്നാണ് ആരാധകരിൽ പൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ ഭാഗ്യ ജോഡികൾ എന്ന് ഇരുവരും അറിയപ്പെടാൻ തുടങ്ങി.

എന്നാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് റിയൽ ലൈഫിലും ഇരുവരും ഒന്നിച്ചത്. ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകൾ കൂടി ഉണ്ട്. എന്നാൽ നടി ആ ക്ര മിക്കപ്പെട്ട കേസിൽ ഇരുവരെയും പ്രതിസ്ഥാനത്ത് നിർത്തി വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഇവർക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഉയരാൻ തുടങ്ങിയത്. ആരാധകരിൽ പൂരിഭാഗം പേരും ഇവർക്ക് എതിരെ തിരിഞ്ഞു എന്നതാണ് സത്യം.

ഇതോടെ പൊതുവേദികളിൽ ഇരുവരും അധികം പ്രത്യക്ഷപ്പെടാതെ ആയി. എന്നാൽ പൊതുവേദികൾ ഇരുവരും പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം അത് വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു സ്കൂളിൽ പരിപാടിക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വലിയ രീതിയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

നിരവധി കമെന്റുകൾ ആണ് ഇവരുടെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് വരുന്നത്. ഹായ് എന്തൊരു ജോഡി ഒരുളുപ്പുമില്ലാത്ത രണ്ടെണ്ണം പാവം മഞ്ജു ചേച്ചി, ഇവർ പോയ ആ സ്കൂളിന്റെ അവസ്ഥ എന്താകും അവിടുത്തെ കുട്ടികൾ ഇവർക്കു മാതൃക ആകാതിരുന്നാൽ നന്നായി, സരസ്വതീ ക്ഷേത്രം എന്ന സങ്കല്പത്തിൽ പ്രകാശിക്കുന്ന വിദ്യാലയത്തിൽ ഇവരേപോലുള്ളവരുടെ സാന്നിധ്യം ആവശ്യമുണ്ടോ? മലയാളികൾ ചിന്തിക്കണം.

ഇവൾ ഇവനെ അടിച്ചുമാറ്റിയിട്ടു എന്ത് നേടി വീട്ടിലിരുന്നു മടുത്തു കാണും അതുകൊണ്ട, സ്കൂളില്‍ അതിഥിയായി വിളിക്കാന്‍ പറ്റുന്ന മൊതല്, ജയില്‍പ്രിയൻ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആണ് ഇവരുടെ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വരാറുള്ളത്. എന്നാൽ ഇത് വരെ ഇതിനെതിരെ ഇവർ രണ്ടു പേരും പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.