നീലേശ്വരത്ത് ആണ് കാവ്യ മാധവൻ ജനിച്ച് വളർന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

മലയാളികളുടെ മുഴുവൻ സൗന്ദര്യ സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ നടി എന്ന വിശേഷണം താരത്തിന് സ്വന്തമായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് കാവ്യ മാധവൻ നായികയായി അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ആരാധകരെയും ആ കാലത്ത് കാവ്യ മാധവൻ സ്വന്തമാക്കിയിരുന്നു.

എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ദിലീപിനെ വിവാഹം കഴിച്ച കാവ്യ മാധവന് മഹാലക്ഷ്മി എന്ന മകൾ കൂടി ഉണ്ട്. നീലേശ്വരംകാരിയാണ് കാവ്യ മാധവൻ എന്ന് പ്രേക്ഷകരിൽ പലർക്കും അറിയാവുന്ന കാര്യം ആണ്. ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരത്തെ വീടിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കാലപ്പഴക്കം ഉള്ള വീട് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ആണ് ഉള്ളത്. ഒരു വ്ലോഗർ ആണ് കാവ്യയുടെ പഴയ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ വീട്ടിൽ ആണ് കാവ്യ ജനിച്ച് വളർന്നത്. എന്നാൽ വർഷങ്ങൾ കൊണ്ട് ആൾതാമസം ഇല്ലാത്ത ഈ വീട് ഇന്ന് ഇടിഞ്ഞു പൊളിഞ്ഞ നിലയിൽ ആണ് ഉള്ളത്. കുറച്ച് ഭാഗം കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

വർഷങ്ങൾ കൊണ്ട് കൊച്ചിയിൽ ആണ് കാവ്യയുടെ കുടുംബവും താമസിച്ച് വരുന്നത്. ഇപ്പോൾ ഭർത്താവ് ദിലീപിന്റെ വീട്ടിൽ ആണ് താരം താമസിക്കുന്നത്. നീലേശ്വരത്തെ വീടിന്റെ അവസ്ഥ ഇത് ആണെങ്കിൽ പോലും അവിടെ ഉള്ള അമ്പലങ്ങളിലും വിവാഹ ചടങ്ങുകളിലും എല്ലാം താരം എത്താറുണ്ട്. അതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുമുണ്ട്.