സ്വന്തം കഴിവുകളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാഞ്ഞ നടി


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ബാലതാരം ആയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ദിലീപ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തിയത്. മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ കാവ്യ വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കുകയൂം ചെയ്തിരുന്നു.

നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. അത്തരത്തിൽ ഒരു ചർച്ചയിൽ വന്ന ചില കമെന്റുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കമെന്റുകൾ ഇങ്ങനെ, കാവ്യ ഇപ്പോള്‍ വന്നിട്ട് തല്‍ക്കാലം കാര്യം ഒന്നും ഇല്ല.

അവരുടെ ഏജ് വേഷങ്ങള്‍ ചെയ്യാന്‍ ഇവിടെ ഇഷ്ടം പോലെ നടിമാര്‍ ഉണ്ട് മഞ്ജു, പാര്‍വതി, രമ്യ, നവ്യ, മമത, റിമ. റിസ്കുള്ള അല്ലെങ്കിൽ ബോൾഡ് വേഷങ്ങള്‍ ചെയ്യാന്‍ മുന്‍പും മടി കാണിച്ച ആള്‍ ആണ്. ഇപ്പോള്‍ നന്മ നായികമാരുടെ വേഷങ്ങള്‍ കുറവല്ലേ. നിന്ന കാലത്ത് ഇപ്പോള്‍ ഉള്ള ആരിലും മുകളില്‍ ആരാധകരെ സൃഷ്ടിച്ച ആള്‍ ആണ്. തമിഴിലും ഒക്കെ നല്ല അവസരങ്ങള്‍ കിട്ടിയിട്ടും അന്നത് ഫീല്‍ഡില്‍ ഉണ്ടായിട്ടും ഉപയോഗപ്പെടുതിയ്ല്ല ദീന, ഷാജഹാന്‍ അടക്കം.

സ്വന്തം സാധ്യതകളും കഴിവും വേണ്ട വിധം ഉപയോഗിക്കേണ്ട പ്രായത്തില്‍ മലയാളത്തില്‍ തന്നെ നിന്ന് -ഒരു പരിധിക്കപ്പുറം വളരാന്‍ കഴിയാതെ പോയ നടി. പതിനാലു വയസ്സില്‍ കാവ്യാ -ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഗംഭീര പ്രകടനത്തിനു ഒപ്പം നില്‍ക്കുന്ന മറ്റൊന്ന് മലയാള സിനിമയില്‍ ഉണ്ടോ എന്ന് സംശയം ഉണ്ട് ( വയസു കണക്കില്‍ ) പക്ഷെ പിന്നീട് അതുക്ക് മേലെ പോകുന്ന ഒന്നും ഉണ്ടായില്ല.. എങ്കിലും ചെയ്തതില്‍ ഒന്നോ രണ്ടോ ഒഴികെ എല്ലാം നന്നാക്കി.

കുറേ വർഷങ്ങൾ അഭിനയിച്ചിട്ടും കാവ്യക്ക് മികച്ച വേഷങ്ങൾ കിട്ടിയത് വളരെ കുറവാണ്. എന്നാൽ സംയുക്ത വെറും മൂന്ന് വർഷം അഭിനയിച്ചിട്ട് ഏകദേശം കാവ്യയുടെ അത്രതന്നെ മികച്ച കഥാപാത്രങ്ങൾ കിട്ടുകയും ആ മൂന്നുവർഷങ്ങൾക്കുള്ളിൽ തന്നെ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും രണ്ട് ഫിലിം ഫെയർ അവാർഡും നേടിയെടുത്തു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.