മോഹൻലാലിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചിരുന്ന കാലം ആയിരുന്നു അത്

കാവ്യാമാധവൻ പരിചയമില്ലാത്ത മലയാളികൾ കുറവാണ് എന്ന് തന്നെ പറയാം. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി കഥാപാത്രങ്ങളെ ആണ് ഇതിനോടകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാലതാരമായി ആണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉള്ള തുടക്കം എങ്കിലും വളരെ പെട്ടന്ന് തന്നെ കാവ്യ നായികയായി അരങ്ങേറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടിയാണ് കാവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങൾക്ക് ശേഷം കാവ്യ തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും നായകനാക്കുകയായിരുന്നു.

 

ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. തുടക്കത്തിൽ ചില വിമർശനങ്ങൾ ഒക്കെ ഇരുവരും നേരിട്ടുവെങ്കിലും അതൊന്നും താരജോഡികൾ കാര്യമാക്കിയില്ല. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിട്ട് നിന്നെങ്കിലും ഇന്നും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യമാണ് ഉള്ളത്. താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ കാവ്യ മാധവൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ ആണ് താരം മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നത്.

മോഹൻലാലിനെ മാത്രമേ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാൻ എന്നാണ് കാവ്യ അഭിമുഖത്തിൽ പറഞ്ഞത്. മൂന്ന് നാല് വയസ്സ് ഉള്ളപ്പോൾ തന്നെ ഞാൻ ആ തീരുമാനം എടുത്തിരുന്നു എന്നാണ് കാവ്യ തമാശയ്ക്ക് പറഞ്ഞത്. എന്നാൽ വലുതായി കഴിഞ്ഞപ്പോൾ കാവ്യയുടെ ഈ തീരുമാനം മോഹൻലാലിനെ അറിയിച്ചിരുന്നു എന്ന് അവതാരകൻ ചോദിച്ചപ്പോൾ ലാലേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നാണ് കാവ്യ മറുപടി പറഞ്ഞത്. കുട്ടികാലത്ത് എടുത്ത രസകരമായ തീരുമാനവും പിന്നെ അതേ താരത്തിന്റെ നായികയായി അഭിനയിക്കാൻ കഴിഞ്ഞതും ആണ് കാവ്യയെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമായി മാറിയത്. ഒരു ആരാധിക എന്ന നിലയിൽ ആയിരുന്നു മൂന്ന് നാല് വയസ്സുള്ളപ്പോൾ കാവ്യ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും എന്നാൽ ആ താരത്തിന്റെ തന്നെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചല്ലോ എന്നും ആണ് ആരാധകരും തിരിച്ച് ചോദിക്കുന്നത്.

 

Leave a Comment