വിവാഹമോചനം ജീവിതത്തിൽ ഞാൻ വളരെ പെട്ടന്ന് എടുത്ത ഒരു തീരുമാനം ആണ്

കാവ്യാമാധവൻ പരിചയമില്ലാത്ത മലയാളികൾ കുറവാണ് എന്ന് തന്നെ പറയാം. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി കഥാപാത്രങ്ങളെ ആണ് ഇതിനോടകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാലതാരമായി ആണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉള്ള തുടക്കം എങ്കിലും വളരെ പെട്ടന്ന് തന്നെ കാവ്യ നായികയായി അരങ്ങേറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടിയാണ് കാവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങൾക്ക് ശേഷം കാവ്യ തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും നായകനാക്കുകയായിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. തുടക്കത്തിൽ ചില വിമർശനങ്ങൾ ഒക്കെ ഇരുവരും നേരിട്ടുവെങ്കിലും അതൊന്നും താരജോഡികൾ കാര്യമാക്കിയില്ല. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിട്ട് നിന്നെങ്കിലും ഇന്നും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യമാണ് ഉള്ളത്. താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധികളെ കുറിച്ച് മുൻപൊരിക്കൽ കാവ്യ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത ഒരാൾ ആണ് ഞാൻ. അനാവശ്യമായി ഒന്നും തന്നെ ഞാൻ ആഗ്രഹിക്കാറുമില്ല. എനിക്ക് ചെയ്യാൻ സാധിക്കും എന്ന് കഴിയുന്ന കാര്യങ്ങളിൽ മാത്രമേ ഞാൻ പ്രതീക്ഷ സൂക്ഷിക്കു. എനിക്ക് എന്തെങ്കിലും ഒരു കാര്യം ഇഷ്ടമായൽ എന്ത് കള്ളത്തരം ചെയ്‌തും, അല്ലെങ്കിൽ മറ്റൊരാളെ വിഷമിപ്പിച്ച് നേടിയെടുക്കാം എന്ന വാശി ഒന്നും എനിക്ക് ഇല്ല. ഏതൊരാൾക്കും കിട്ടുന്ന ഒരു ഭാഗ്യമാണ് നല്ലൊരു വിവാഹജീവിതം കിട്ടുക എന്നത്. നല്ല ഒരു ഭർത്താവിനെയും നല്ല വീട്ടുകാരെയും കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ്. എന്നാൽ കുട്ടികൾ ഉണ്ടായി പോയി എന്ന പേരിൽ ജീവിതത്തിൽ ഉടനീളം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന ഒരുപാട് പേരെ എനിക്ക് അറിയാം.

എനിക്ക് അടുത്ത് അറിയാവുന്നവരിൽ പലരും ഇപ്പോഴും അങ്ങനെ ജീവിക്കുന്നവർ ഉണ്ട്. എന്റെ ജീവിതത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം ഞാൻ എടുത്തപ്പോൾ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അങ്ങനെ ജീവിക്കുന്നവർ ആണ്. നീ എടുത്തത് വളരെ ശരിയായ ഒരു തീരുമാനം ആണെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ കഴിയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. ഞാൻ എന്റെ ജീവിതത്തിൽ വളരെ പെട്ടന്ന് എടുത്ത ഒരു തീരുമാനം ആണ് അത്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ ധൈര്യം ഇല്ലാതെ ജീവിതം ജീവിച്ച് തീർക്കുന്നവർ ഒരുപാട് നമ്മുടെ ചുറ്റും ഉണ്ടെന്നും കാവ്യ പറഞ്ഞു. നമുക്ക് ഒരുപാട് ജീവിതം ഒന്നും ഇല്ല. ആകെ ഉള്ള ഒരു ജീവിതം സന്തോഷത്തോടെ ജീവിക്കുക എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത് എന്നും കാവ്യ പറഞ്ഞു.