ഞങ്ങൾക്കിടയിൽ ഒരിക്കലും അത്തരത്തിൽ ഒരു തെറ്റിധാരണ ഉണ്ടായിട്ടില്ല

കാവ്യ മാധവൻ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് കാവ്യ വാചാലയായത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് തന്നെ ഒരു കലാകാരി എന്ന നിലയിൽ മഞ്ജു ചേച്ചിയുടെ വലിയ ഒരു ഫാൻ ആയിരുന്നു ഞാൻ . ഇപ്പോഴും ആ ആരാധന എനിക്ക് ഉണ്ട്. ഒരു ഭാര്യ എന്ന നിലയിലും ‘അമ്മ എന്ന നിലയിലും നല്ല ഒരു സ്ത്രീ എന്ന നിലയിലും ഇപ്പോഴും ഞാൻ  മഞ്ജു ചേച്ചിയുടെ ഫാൻ ആണ്. വിവാഹത്തോടെ മഞ്ജുച്ചേച്ചി ചെയ്തത് വലിയ ഒരു ത്യാഗം തന്നെ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം സ്വന്തം കരിയർ ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി ജീവിക്കാൻ ആണ് മഞ്ജു ചേച്ചി വിവാഹ ശേഷം തീരുമാനിച്ചത്. ഞങ്ങൾ തമ്മിൽ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവർ ആണ്. അതിലുപരി ഞങ്ങൾ തമ്മിൽ വലിയ ഒരു സാമ്യം ഉണ്ട്.

ഒരേ മാസത്തിൽ അടുത്തടുത്ത ദിവാദം പിറന്നാൾ ആഘോഷിക്കുന്നവർ കൂടിയാണ് ഞങ്ങൾ. പിറന്നാൾ ദിവസങ്ങളിൽ ഞങ്ങൾ പരസ്പ്പരം വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ നേരിട്ട് കാണുന്നത് വളരെ കുറവാണ് എന്ന് തന്നെ പറയാം. എങ്കിലും ഫോൺ വഴി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുള്ളവർ കൂടി ആണെന്നും കാവ്യ പറയുന്നു. ഞങ്ങൾക്കിടയിൽ വലിയ വഴക്ക് ഒക്കെയാണ് നടക്കുന്നത് എന്ന് സംസാരം ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും ഞങ്ങൾക്കിടയിൽ ഒരു തരത്തിൽ ഉള്ള തെറ്റിദ്ധാരണകളും ഇത് വരെ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും തരത്തിൽ ഉള്ള അകൽച്ച ഉണ്ടായിരുന്നു എങ്കിൽ എനിക്ക് പെട്ടന്ന് മനസ്സിൽ ആയേനെ. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ സിനിമ വിശേഷങ്ങൾ ഒന്നും വിഷയമായി ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്നിട്ടില്ല. കുടുംബവിശേഷങ്ങൾ എന്തൊക്കെ ആണെന്ന് അറിയാൻ ആയിരുന്നു മഞ്ജു ചേച്ചിക്കും താൽപ്പര്യം.

കൂടാതെ മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് കൊണ്ടാണ് ഇന്നും ആരാധകർ മഞ്ജുവിനെ ഓർക്കുന്നത് എന്നും കാവ്യ പറഞ്ഞു. കാരണം പ്രശസ്തിയിൽ നിൽക്കുന്ന സമയത്ത് ആണ് മഞ്ജു ചേച്ചി സിനിമ വിട്ടത് എന്നും ചേച്ചിയെ കണ്ടു ശരിക്കും നമ്മൾ ആരാധകർക്ക് കൊതി തീർന്നിട്ടില്ലായിരുന്നു എന്നും അത് കൊണ്ടാണ് വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും നമ്മുടെ ചർച്ചകളിൽ മഞ്ജു ചേച്ചി വരുന്നത് എന്നും കാവ്യ പറഞ്ഞു. ഒരു പക്ഷെ ഒരുപാട് നാൾ അഭിനയിച്ചതിന് ശേഷമാണു മഞ്ജു ചേച്ചി സിനിമ വിറ്റിരുന്നത് എങ്കിൽ ഇപ്പോൾ ചേച്ചിക്ക് ലഭിക്കുന്ന വില അന്ന് ലഭിക്കുമായിരുന്നില്ല എന്നും കാവ്യ പറഞ്ഞു.

Leave a Comment