ദിലീപേട്ടനേക്കാൾ എന്നെ കൂടുതൽ മനസ്സിലാക്കുന്നത് മഞ്ജു ചേച്ചി ആണ്

മലയാള സിനിമ പ്രേമികൾക് ഏറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി കഥാപാത്രങ്ങളെ ആണ് ഇതിനോടകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാലതാരമായി ആണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉള്ള തുടക്കം എങ്കിലും വളരെ പെട്ടന്ന് തന്നെ കാവ്യ നായികയായി അരങ്ങേറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടിയാണ് കാവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങൾക്ക് ശേഷം കാവ്യ തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും നായകനാക്കുകയായിരുന്നു. ഇവർക്ക് ഒരു മകൾ കൂടി ഉണ്ട്. മഹാലക്ഷ്മി എന്നാണ് ഇരുവരും തങ്ങളുടെ മകൾക്ക് പേരിട്ടിരിക്കുന്നത്. അച്ഛനെയും അമ്മയെയും പോലെ തന്നെ കുട്ടി മഹാലക്ഷ്മിക്കും നിരവധി ആരാധകർ ആണ് ഉള്ളത്. മഹാലക്ഷ്മിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും.

കുറച്ച് കാലങ്ങളായി കാവ്യയും ദിലീപും ചില വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതിന്റെ പേരിൽ വലിയ രീതിയിൽ തന്നെ ഇരുവർക്കും എതിരെ സൈബർ ആക്രമണങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെയും കാവ്യയുടെയും പേര് വീണ്ടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വർഷങ്ങൾ കൊണ്ട് പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് ദിലീപിന്റെയും കാവ്യയുടെയും പേരിൽ വന്നുകൊണ്ടിരിക്കുന്നത്. ദിലീപ് മഞ്ജു വാര്യരുടെ ഭാര്യ ആയിരിക്കെ തന്നെ കാവ്യ മാധവനുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉള്ള വാർത്തകളും വലിയ രീതിയിൽ ആ സമയങ്ങളിൽ വന്നിരുന്നു. ഇപ്പോഴിതാ ആ സമയത്ത് കാവ്യ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ, എന്നെ കുറിച്ചും എന്റെ സ്വഭാവത്തെ കുറിച്ചും നന്നായി അറിയാവുന്ന രണ്ടു വ്യക്തികൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. ആ ദിലീപേട്ടൻ തന്നെ ഇങ്ങനെ എന്റെ പേരിനൊപ്പം വലിച്ചിടുന്നതിൽ വിഷമം ഉണ്ട്. ഒരു പക്ഷെ ദിലീപേട്ടനെക്കാൾ എന്നെ മനസ്സിലാക്കിയത് മഞ്ജു ചേച്ചി ആണ് എന്ന് തന്നെ പറയാം. ഒരു കലാകാരി എന്ന നിലയിലെ എന്റെ ജീവിതവും മഞ്ജു ചേച്ചിക്ക്അറിയാം . ഏതൊരു സ്ഥലത്തും പെട്ടന്ന് അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾ ആണ് ഞാൻ എന്നും എനിക്ക് തീരെ പറ്റാതെ ഒരു സ്ഥലത്ത് നിന്നും പോയിട്ടുണ്ടെങ്കിൽ അത് അത്രയ്ക്ക് ഞാൻ അഡ്ജസ്റ്റ് ചെയ്തതിനു ശേഷമായിരിക്കും എന്നും ഇരുവർക്കും നന്നായി അറിയാം. അവർ മാത്രമല്ല, ഭാവനയും നാദിർഷ ഇക്കയും എല്ലാം എന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ ആണ് എന്നുമാണ് കാവ്യ അഭിമുഖത്തിൽ പറഞ്ഞത്.