ഡ്രെസ്സിനു എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു എല്ലാം അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് ശോഭന വലിച്ചെറിഞ്ഞു

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്.

ഇപ്പോൾ ശോഭനയെക്കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശോഭനക്ക് ആരോട് എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ലായിരുന്നു, സംവിധായകനോടും വലിയ ആര്‍ട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല. ആദ്യ ദിവസം തന്നെ ഡ്രസ് തയ്യിച്ച് കൊണ്ട് വന്നത് ശോഭനയ്ക്ക് ഇടാന്‍ കൊടുത്തു.ഡ്രസ് ഇട്ടത് എന്തോ വലിയ പ്രശ്‌നമായിരുന്നു. എല്ലാം അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. അതും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. അപ്പോള്‍ വിളിച്ചിട്ട് മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് പറഞ്ഞു. ഇല്ല ആന്റി. അളവ് എടുത്തിട്ടും ഇതെന്താണ് തയിച്ച് വെച്ചിരിക്കുന്നത്. അവരോടത് ശരിയാക്കാന്‍ പറഞ്ഞാല്‍ മതി. ലേശം സോഫ്റ്റ് ആയി സംസാരിക്കണം എന്നൊക്കെ പറഞ്ഞ് കൊടുത്തു.എന്നാണ് താരം പറഞ്ഞത്.

അടുത്തിടെ ശോഭന തന്റെ മകൾ അനന്തനാരായണിയെ കുറിച്ച് പറഞ്ഞിരുന്നു, പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍തണ്ടേ, ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ച് കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും. മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോവുന്നത്. ഇടയ്ക്് മിഡി സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരും എന്നാണ് താരം പറഞ്ഞത്.