മോഹൻലാൽ ഇറങ്ങിപ്പോകുന്ന രംഗം ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു എനിക്ക്

നിരവധി സിനിമകൾ മകലയാളികൾക്ക് സമ്മാനിച്ച നടിയാണ് കവിയൂർ പൊന്നമ്മ, ‘അമ്മ വേഷങ്ങളിലാണ് താരം കൂടുതലായും എത്തിയത്.  നിരവധി നടന്മാരുടെ അമ്മയായി പൊന്നമ്മ എത്തി, സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയെ നമുക്കെല്ലാവർക്കും വളരെ ഇഷ്ട്ടമാണ്, വളരെ ചെറുപ്പത്തിൽ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. മോഹൻലാൽ മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി നടി വെള്ളിത്തിരയിൽ എത്തി. കവിയൂർ പൊന്നമ്മ ഏറ്റവും കൂടുതൽ അഭിനയിച്ചത് നടൻ മോഹന്ലാലിനൊപ്പമാണ്, മോഹൻലാലിൻറെ അമ്മയായി നിരവധി സിനിമകളിൽ താരം അഭിനയിച്ചു, അദ്ദേഹം സ്വന്തം മകനെപ്പോലെ തന്നെയായതിനാല്‍ പല രംഗങ്ങളിലും താന്‍ വിഷമിച്ചാണ് അഭിനയിച്ചതെന്നും താരം പറഞ്ഞിട്ടുണ്ട്, ഇപ്പോൾ കിരീടം സിനിയയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, രീടത്തിലെ അനുഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും സങ്കടം വരുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കിരീടം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പല ഡയലോഗുകളും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. സേതുമാധവനെന്ന കഥാപാത്രത്തിന്റെ അഭിനയമികവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പാര്‍വതി, തിലകന്‍, മോഹന്‍രാജ്, ശങ്കരാടി, കൊച്ചിന്‍ ഹനീഫ, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ താന്‍ ഏറെ വിഷമിച്ച് പോയ സന്ദര്‍ഭത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു.തിലകന്‍ ചേട്ടനുമായി മോഹന്‍ലാല്‍ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്.

എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് താന്‍ മോഹന്‍ലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞുനോക്കിയാണ് കുട്ടന്‍ നടക്കുന്നത്. താന്‍ ഓടിച്ചെന്ന് വിളിക്കുമ്പോള്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്ന് താരം പറയുന്നു.

Leave a Comment