തന്റെ ഇമേജ് മുഴുവൻ പോകുമെന്ന് മീന അന്ന് ഭയന്നിരുന്നു


ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് കഥ പറയുമ്പോൾ. ശ്രീനിവാസന്റെ തിരക്കഥയിൽ എം മോഹനൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയം ആണ് നേടിയത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബാർബർ ബാലൻ എന്ന കഥപാത്രത്തെ ആണ് ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ചത്. മീന ആണ് ചിത്രത്തിൽ ബാർബർ ബാലന്റെ ഭാര്യ വേഷത്തിൽ എത്തിയത്.

ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുകേഷും ശ്രീനിവാസനും കൂടി ആണ് ചിത്രം നിർമ്മിച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി എന്ന് മാത്രമല്ല, ആ വർഷത്തെ വലിയ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മീന അഭിനയിക്കാൻ എത്തിയതിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ കൂടി പറഞ്ഞിരിക്കുകയാണ് മുകേഷ്.

ബാർബാർ ബാലൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയെ അവതരിപ്പിക്കാൻ ഒരു കുട്ടിയെ തപ്പി നടക്കുകയായിരുന്നു ഞങ്ങൾ. ഒരിക്കലും അയാൾക്ക് അർഹിക്കാത്ത ഒരു പെൺകുട്ടി ആയിരിക്കണം, കാഴ്ചയിൽ തന്നെ ആഢ്യത്വം വേണം, ആ നാട്ടിലെ തന്നെ അതി സുന്ദരിയും ആയിരിക്കണം. അങ്ങനെ ചിന്തിച്ചപ്പോൾ മീന നന്നായിരിക്കുമെന്ന് തോന്നി. എന്നാൽ ആ കഥാപാത്രം അവർ സ്വീകരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.

ഈ കാര്യം ശ്രീനിവാസനോട് പറഞ്ഞപ്പോൾ നല്ല വേഷവും ആണ് കൂടാതെ അഭിനയിക്കുന്നതിന് പണവും നൽകില്ലേ പിന്നെന്താ പ്രെശ്നം എന്ന് ശ്രീനി ചോദിച്ചു. എന്നാൽ തന്റെ നായകനെ കുറിച്ച് അവർക്ക് സങ്കൽപ്പം കാണില്ലേ എന്ന് എനിക്ക് ഭയം ആണെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഞങ്ങൾ കഥ പറയാൻ ചെന്നപ്പോൾ മീനയ്ക് കഥ വളരെ അധികം ഇഷ്ട്ട പെട്ടും. ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം ആണെന്ന് പറയുകയും ചെയ്തു. എന്നാൽ ചെറിയ രണ്ടു കുട്ടികളുടെ ‘അമ്മ ആണെന്നാണ് മീനയോട് പറഞ്ഞത്.

എന്നാൽ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ മീന സമ്മതം തരുകയും ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. വലിയ കുട്ടികൾ ആണെന്ന് പറയാമായിരുന്നു എന്ന് എന്ന് എന്നോട് ശ്രീനിവാസന് പറഞ്ഞു. എന്നാൽ ഇനിയും നായികയെ തിരഞ്ഞു നിന്നാൽ സൂപ്പർസ്റ്റാറിന്റെ ഡേറ്റ് പോകുമെന്ന് പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു. ഷൂട്ടിങ്ങിനു വന്ന മീന ചെറിയ വീട്ടിലേക്ക് കയറിയിട്ട് നിറ കണ്ണുകളുമായി ഇറങ്ങി വന്നു പറഞ്ഞു വലിയ കുട്ടികൾ ആണെന്ന് എന്താ എന്നോട് പറയാഞ്ഞത് എന്ന്.

എന്നേക്കാൾ വലിയ ഒരു മകൾ ആണല്ലോ എന്ന്. അപ്പോൾ ശ്രീനിവാസൻ പറഞ്ഞു കുറച്ച് ഇമോഷണൽ രംഗങ്ങൾ ഓക്ക് ഉണ്ട്, അതിനു ചെറിയ കുട്ടികൾ പറ്റില്ല എന്നും, മാത്രമല് മീനയ്ക്ക് സ്കോർ ചെയ്യാൻ പറ്റുന്ന രംഗങ്ങളും അതിലുണ്ട് എന്നൊക്കെ  പറഞ്ഞിട്ടും മീനയുടെ വിഷമം മാറിയില്ലായിരുന്നു എന്നും ഞങ്ങൾ ആയത് കൊണ്ട് മാത്രമാണ് മീന ആ വേഷം ചെയ്തത് എന്നും ആണ് മുകേഷ് പറഞ്ഞത്.