സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ആണ് കാർത്തിക് ശങ്കർ. ഒരു പക്ഷെ ഷോർട്ട് ഫിലിം പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ കൂടി ആണ് കാർത്തിക് എന്ന് പറയാം. നിരവധി ഷോർട്ട് ഫിലിം ആണ് കാർത്തിക് സംവിധാനം ചെയ്തതും നായകനായി അഭിനയിച്ചതും. അത് കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെ ആണ്. താൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുകയാണെന്നും തെലുങ്കിൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നും ഉള്ള വാർത്ത കാർത്തിക് ശങ്കർ തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് കാർത്തിക്ക് ചിത്രത്തിൽ നിന്ന് പുറത്താക്കി എന്നാണ് അറിയാന് കഴിഞ്ഞത്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പി കെ രാവണൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, യൂട്യൂബ് വിഡിയോകളിലൂടെ പ്രശസ്തനായ കാർത്തിക്ശങ്കർ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ (തെലുങ്ക് ). പിന്നീട് അദ്ദേഹത്തെ ആ പ്രോജെക്ടിൽ നിന്ന് പുറത്താക്കുകയും ടൈറ്റിലിൽ മറ്റൊരു സംവിധായകന്റെ പേര് കൊടുക്കുകയും ചെയ്തു.
അത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തല്ല. ഏതായാലും പടം ഓ ടി ടി റിലീസ് ആയി മലയാളം ഡബ്ബ് വേർഷൻ കണ്ടു. കാർത്തിക്കും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പടം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് പുള്ളിയെ പ്രോജെക്ടിൽ നിന്നും ഒഴിവാക്കിയത് നന്നായി അല്ലേൽ ഒരുപക്ഷെ ഈ പടം ആയേനെ പുള്ളിയുടെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും സംവിധാന സംരഭം. പടം അസഹനീയം എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മുക്കാലും ചെയ്തത് പുള്ളി തന്നെ ആണ്. ലാസ്റ്റ് ഷെഡ്യൂൾ എന്തോ പുതിയ ഡയറക്ടർ വന്നത്. അവസാനം ഫുൾ ഡയറക്ടടോറിയൽ ക്രെഡിറ്റ്സ് പുള്ളിക്ക് പോയി. ഇതേ പറ്റി പുള്ളിക്കാരനോട് ചോദിക്കാൻ ശ്രമിച്ചു. അയച്ച മെസേജ് ഇതുവരെ കണ്ടില്ല, ആണുങ്ങൾ അയച്ചാൽ റിപ്ലൈ കിട്ടില്ല പെണ്ണ് അയച്ചാൽ റിപ്ലൈ ഉറപ്പ്. ഫേക്കിൽ നല്ല സുന്ദരി ഫോട്ടോ വെച്ച് കൊടുത്ത് അയക്ക് റിപ്ലൈ ഉടൻ കിട്ടും തുടങ്ങി നിരവധി കമെന്റ് ആണ് പോസ്റ്റിനു വരുന്നത്.