നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇതൊക്കെ ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടരുന്നു


സിനി ഫയൽ ഗ്രൂപ്പിൽ അഭിഷേക് പൊന്നുള്ളി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഇത് അത്ര തമാശ അല്ല” നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും, നമ്മുടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് മെച്ചപ്പെട്ടു എന്ന് പറഞ്ഞാലും ഇന്നും മറ്റൊരാളുടെ നിസ്സഹായ അവസ്ഥ കണ്ടാൽ ചിരിക്കുന്നവർ ആണ് നമ്മളിൽ പലവരും. അതെ അടുത്ത കാലത്ത് ഇറങ്ങിയ മികച്ച ഒരു ചിത്രം ആയ കാന്താരയിൽ പോലും അങ്ങനെ ഒരു സീൻ ഉണ്ടായിരുന്നു, തീയേറ്ററിൽ കൈ അടിയും.

അങ്ങനെ ഒരു ബോഡി ഷെമിങ് കാണിച്ചു കൈ അടി നേടേണ്ട കാര്യം സംവിധായകന് ഉണ്ടായിരുന്നോ? അത് പോലെ അനവധി സീൻ മലയാള സിനിമയിൽ തന്നെയുണ്ട്. കുമ്പളങ്ങി നെറ്റ് സൗബിൻ കൗൺസിലിങ്ങിടെ കെട്ടിപിടിക്കുമ്പോൾ ഉള്ള സീൻ, കാബോളിവാലയിലെ കാശ് കൊടുക്കാൻ ഇല്ലാതെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന കനാസിനെയും കടലാസ്സിനെയും കാണുമ്പോൾ.

നമ്മുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത അവസ്ഥ ആയത് കൊണ്ട് ആണോ നമ്മുക്ക് ആ ചിരി വരുന്നത്. അങ്ങനത്തെ അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ വന്നാലോ? ചിന്തിക്കേണ്ടി ഇരിക്കുന്നു, നമ്മളുടെ പോതുബോധവും വിവേച്ഛനാബുദ്ധിയും എലാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ശെരിയാണ് എനിക്കും തോന്നിയിട്ടുണ്ട്. ഏത് കാലഘട്ടമാണെങ്കിലും സിനിമയിൽ അന്നത്തെ സാധാരണ സംഭവങ്ങൾ കാണിക്കുബോഴും പൊ ക നോക്കണമെന്ന്.

ഉദാഹരണമായി പത്തോമ്പതാം നൂറ്റാണ്ട് സിനിമയിൽ നങ്ങെലിയുടെയും മറ്റുള്ളവരുടെയും ശരീരം ഓക്കേ കാണിക്കുന്നത് തന്നെ പൊളിറ്റിക്കൽ ഇൻ കറക്ട് ആണ് . അവരൊക്കെ ജീൻസും ബനിയനും ചുരിദാറുമൊക്കെ ഇട്ട് പൊളിറ്റിക്കലി കറക്ട് ആവേണ്ടതായിരുന്നു. എന്തുചെയ്യാം ഈ സിലിമാ ലോകം ഇങ്ങനെ ആയിപോയി എന്നാണ് ഒരാൾ ഈ പോസ്റ്റിനു നല്കിയിരിക്കുന്ന കമെന്റ്. നിരവധി പേരാണ് ഈ പോസ്റ്റ് പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്.