വരാഹരൂപം ഒരു തട്ടിക്കൂട്ട് പുലിമുരുകൻ കഥ തന്നെ അല്ലെ


റിഷാബ് ഷെട്ടിയുടെ സംവിധാനത്തിൽ ഈ വര്ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആണ് കാന്താര. ചിത്രം വലിയ വിജയം ആണ് നേടിക്കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി ഇത്ര ദിവസം കൊണ്ട് ചിത്രം നാനൂറ് കോടി രൂപ ആണ് കളക്ഷൻ നേടിയത്. അത് പോലെ തന്നെ ചിത്രത്തിലെ ഗാനമായ വരാഹരൂപം വലിയ വിവാദം തന്നെ ഉണ്ടാക്കിയിരുന്നു. മികച്ച തിയേറ്റർ അനുഭവം കാഴ്ച വെയ്ക്കുന്ന ചിത്രം വലിയ നേട്ടം ആണ് നേടിക്കൊണ്ടിരിക്കുന്നത്.

പല ഭാഷകളിൽ ആയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശരൺ ശിവരാജൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്തുകൊണ്ട് കാന്താരാ ഹിറ്റ് ആയി. ഒ ടി ടി ക്രിട്ടിക് സിംഹങ്ങളുടെ ഒടുങ്ങാത്ത സംശയം ആണ്.

കാന്താരാ അവസാന 20 മിനിറ്റ് മാറ്റിവെച്ചാൽ ഏതാണ്ട് ഒരു പുലിമുരുഗൻ ആണ്. അപ്പൊ ചോദിക്കും പുലിമുരുഗൻ ഹിറ്റ് അല്ലെ എന്ന്. അതെ അതും ഹിറ്റ്‌ ആണല്ലോ. ഇനി ആ 20 മിനിറ്റിനെ പറ്റി പറഞ്ഞാൽ, അതൊരു സംഭവം ആണ്. അത് മാത്രമായി ഒരു തീയേറ്റർ ഇൽ റിലീസ് ചെയ്താലും ചിലപ്പോ പലരും 2,3 തവണ പോയി കണ്ടെന്നു വരും. എന്നാ ബാക്കി കഥ ഇല്ലാതെ 20 മിനിട്ട് കാണിക്കാൻ പറ്റില്ലല്ലോ.

ആ 20 മിനിറ്റ് തിയേറ്ററിൽ ഇരുന്ന് കണ്ട് ഒറിജിനൽ (ഡ്യൂപ്ലിക്കേറ്റ് ) വരാഹ രൂപവും കേട്ട് കഴിയുമ്പോ നമ്മൾ അറിയുന്ന വേറെ ഒരാൾക്കും ആ തീയേറ്റർ എക്സ്പീരിയൻസ് നഷ്ടം വരാതെ ഇരിക്കാൻ വേണ്ടി നമ്മൾ പോയി കാണാൻ പറയും. അങ്ങനെ പറഞ്ഞു പറഞ്ഞു 400 കോടി ആയി. ആ തീയേറ്റർ എക്സ്പീരിയൻസും വരാഹ രൂപവും ഇല്ലേൽ അത് നിങ്ങൾ ഈ പറഞ്ഞ തട്ടിക്കൂട്ട് പുലിമുരുഗൻ ആണ് എന്നുമാണ് പോസ്റ്റ്.

തിയേറ്ററിൽ തന്നെ പടം കാണണം .. എന്നാലെ ആ വൈബ് ഫുൾ ആയി കിട്ടുകയുള്ളു. നല്ല ഉറക്കം തരുന്ന മികച്ച ഒരു കാഴ്ച്ചാനുഭവം ആണ്. ഇടയ്ക്ക് വരുന്ന ആ നിലവിളി ശബ്ദം ഒഴിച്ചാൽ കുറച്ചുകൂടി നല്ല ഉറക്കം ലഭ്യമായേനെ. അത് മാത്രമേ നെഗറ്റീവ് ആയി തോന്നിയുള്ളു. അല്ലാതെ ഒരു ആറ് ഇഞ്ച് സ്ക്രീനില് ഹെഡ്സെറ്റും വെച്ച് കട്ടിലിൽ കിടന്ന് ഈ സിനിമയൊക്കെ കണ്ടാൽ അപ്പം തന്നെ ഉറങ്ങി പോകും എന്നാണ് ഒരാൾ നൽകിയ കമെന്റ്.