സിനി ഫൈൽ ഗ്രൂപ്പിൽ കാന്താര സിനിമയെ കുറിച്ച് വരുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗോകുൽ വേണുഗോപാൽ എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രത്തിനെ കുറിച്ച് ഉള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. കാന്താര പടത്തിൽ ഇപ്പൊ വിമർശിക്കപ്പെടുന്ന രംഗമാണിത്. ഈ സീൻ നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും വെറുതെ ആ സ്ത്രീയെ കാണിക്കുമ്പോൾ അല്ല അങ്ങനെ കമ്പയർ ചെയ്ത് കാണിക്കുന്നത്.
അവളുടെ ഭർത്താവ് അവളെ നോക്കുമ്പോൾ അയാളുടെ പോയിന്റ് ഓഫ് വ്യൂ യിൽ നിന്ന് അയാൾ അവളെ നോക്കിക്കാണുന്നതാണ് അത് . അത്രക്ക് ഒരു പിന്തിരിപ്പൻ കഥാപാത്രം ആണ് അയാൾ എന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് .മറ്റൊരു സീനിൽ ഇയാൾ ഈ സ്ത്രീയെ രാത്രി കണ്ടു പേടിച്ച് പനി പിടിക്കുന്നതായും കാണിക്കുന്നുണ്ട് . ഇത്തരത്തിൽ അന്നാട്ടിലെ ജനങ്ങളിൽ പലരും അപരിഷ്‌കൃതരാണ് എന്ന് കാണിക്കാനുള്ള സൂചകങ്ങളായി എടുത്താൽ പോരെ അത്. അത് കണ്ട് ചിരിക്കുന്നവരുണ്ട്.
ഇക്കാലത്തും ഇത് കണ്ടു ചിരിവരുന്ന അപരിഷ്‌കൃതർ നമ്മുടെ ഇടയിലും ഉണ്ടെന്നല്ലേ അർത്ഥം.. നായകൻ വന്യമൃഗങ്ങളെ വേട്ടയാടുന്നത് കാണിക്കുന്നുണ്ട് . എന്ന് പറഞ്ഞുകൊണ്ട് അത് വന്യമൃഗങ്ങളെ കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നുപറഞ്ഞു പൊളിറ്റിക്കൽ കറക്റ്റനസ് കണ്ടുപിടിക്കാൻ നോക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.
എന്റെ ഒരു ഡൌട്ട് ആണ് കഞ്ചാവടിക്കുന്ന ഒരുത്തനെ കാണിക്കുന്നു.. അവൻ എല്ലാവരെയും ബോഡി ഷൈമിങ്. ചെയുന്ന ഒരാൾ ആണ്. അങ്ങനെ ഉള്ളവനെ കാണിക്കുമ്പോൾ എങ്ങനെ വൈലോപ്പള്ളി ശ്രീധരമേനോനെ പോലെ സംസാരിക്കുന്നതായി കാണിക്കുന്നത്.. അത് പോലെ വൈക്കം മുഹമ്മദ് ബഷീർ, പൊറ്റക്കാടു ഇവരൊക്കെ ഒരു കഥാപാത്റത്തിനെ വിവരിക്കുമ്പോൾ നീണ്ട വികൃതമായ മുഖവും, തടിച്ചു തൂങ്ങിയ ചുണ്ടുകളും എന്നൊക്കെ എഴുതും അതിലെ തന്നെ കഥാപാത്രങ്ങൾ അവരെ അത് പറഞ്ഞ് കളിയാക്കുന്നതായും കാണിക്കുന്നുണ്ട്. ഇന്നൊരു സംവിധായകൻ ആ കഥകൾ സിനിമ ആകുവാണേൽ നാട്ടുകാർ എല്ലാം നന്മ മരങ്ങൾ ആയും എന്താ കഥ. നോമെല്ലാം എന്നൊക്കെ പറഞ്ഞ് കാണിക്കാൻ പറ്റോ. ഒരു സമൂഹത്തിലെ പല ചിന്താഗതി ഉള്ളവരെ അല്ലെ ഒരു സിനിമയിലും നോവലിലും കാണുന്നത് എന്നാണ് പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമെന്റ്.