റിവ്യൂ എഴുതാൻ അറിയുകയോ എഡിറ്റ് ചെയ്യാൻ അറിയുകയോ വേണ്ട


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് കണ്ണൻ താമരക്കുളം. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം സംവിധാനം ചെയ്തത്. എന്നാൽ ചെയ്ത ചിത്രങ്ങൾ എല്ലാം വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടിയിട്ടില്ല എന്നതാണ് സത്യം. 2014 ൽ ആണ് താരം തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത്. 2015 ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ ആണ് താരം സംവിധാനം ചെയ്ത അടുത്ത ചിത്രം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയൂം ചെയ്തു.

പതിനാറോളം ചിത്രങ്ങൾ ആണ് താരം ഇതിനോടകം തന്നെ സംവിധാനം ചെയ്തത്. എന്നാൽ ഇവയിൽ പലതും പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും വലിയ രീതിയിൽ വിജയമായില്ല എന്നതാണ് സത്യം. ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ഷഹീൻ ഉമ്മളിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  സിനിമ എടുക്കുന്നു. പൊട്ടുന്നു. എടുക്കുന്നു. പൊട്ടുന്നു. വീണ്ടും എടുക്കുന്നു. വീണ്ടും പൊട്ടുമായിരിക്കും. ഇതിനിടയിൽ ചായ പ്രശ്നമോ ബിരിയാണി പ്രശ്നമോ എന്തെങ്കിലും ഉണ്ടോ.

എഡിറ്റിംഗ് പഠിക്കേണ്ട ആവശ്യം വരുന്നുണ്ടോ. റിവ്യൂ എഴുതാന്‍ പഠിക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ. ഒന്നുമില്ല. ഒച്ചയും ഇല്ല ബഹളവും ഇല്ല. ശാന്തം സമാധാനം. ബി ലൈക് കണ്ണൻ താമരക്കുളം. ‘നാമ പേസക്കൂടാത് നമ്മ പടം താന്‍ പേസണം’ ഇതൊക്കെ കണ്ണേട്ടൻ പറയേണ്ട ആപ്തവാക്യം ആണ്. (സംവിധായകരും പ്രേക്ഷകരും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങളുടെ കാലത്ത് പ്രസക്തമായത് കൊണ്ട് എഴുതിയത്) എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നു വരുന്നത്.

കണ്ണേട്ടൻ സംവിധാനം ചെയ്യുന്ന ‘എന്റർട്രെയിൻ’മെന്റ് സിനിമയ്ക്ക് തലവയ്ക്കുന്ന നിർമ്മാതാക്കൾ ആണ് യഥാർത്ഥ ഹീറോകൾ, അണ്ണന്റെ പടം ആരും കാണാത്ത കൊണ്ട് റിവ്യൂ പറയാറില്ല, ഇങ്ങേരുടെ പടം ഒക്കെ നിർമാതാവിന് നഷ്ടം ഇല്ലെന്നാണ് കേട്ടത്, കന്നെട്ടൻ എടുത്ത ഏതെങ്കിലും പടം ഫ്ലോപ്പ് ആയുട്ടുണ്ടോ. ഇക്ക ഫാൻസ് ലാലേട്ടൻ ഫാൻസ് ന് ചിലപ്പോൾ ഇയാളെ പിടിക്കില്ല. ഇക്കയെ യും ലാലേട്ടനെ വെച്ച് പടം എടുക്കാത്ത തിൻ്റെ ചൊരുക്ക് ആണ് ഈ പോസ്റ്റ് എന്നത് ആർക്കും മനസിലാകും എന്നുമാണ് പോസ്റ്റ്.