സാമന്തയും നാഗചൈതന്യയും വേർപിരിയാൻ കാരണം അമീർഖാൻ ആണെന്ന് കങ്കണ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആയിരുന്നു നടി സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം. ഇരുവരും വേർപിരിയുന്നു എന്ന് വാർത്തകൾ വന്നിട്ടും സാമന്തയോ നാഗചൈതന്യയോ വാർത്തയോട് പ്രതികരിച്ചിരുന്നില്ല, കഴിഞ്ഞ ദിവസമാണ് തങ്ങൾ ബന്ധം വേർപ്പെടുത്തുന്നതായി ഇരുവരും അറിയിച്ചത്, ഇപ്പോൾ അതിനുള്ള കാരണം അമീർഖാൻ ആണെന്ന് പറയുകയാണ് നടി കങ്കണ റാവത്. വിവാഹമോചന സംസ്‌കാരം ഇതുവരെ ഇല്ലാത്ത രീതിയില്‍ ഉയരുകയാണ്. പത്ത് വര്‍ഷത്തോളമായി പ്രണയിച്ച്, നാല് വര്‍ഷത്തോളം ദാമ്പത്യ ജീവിതവും നയിച്ച തെന്നിന്ത്യയിലെ ഈ നടന്‍ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായി സൗഹൃദത്തിലായി. അദ്ദേഹമാണെങ്കില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന ‘ഡിവേഴ്‌സ് എക്‌സ്‌പേര്‍ട്ട്’ ആണ്. ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച അയാളാണ് ഈ നടന്റെ ഇപ്പോഴത്തെ വഴിക്കാട്ടിയും ഉപദേശകനും.

അതിനാല്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു. ഞാന്‍ സംസാരിക്കുന്നത് ആരെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസിലായെന്ന് തോന്നുന്നു എന്നും പറഞ്ഞാണ് കങ്കണ തന്റെ വാക്കുകൾ നിർത്തിത്, കങ്കണയുടെ ഈ പരാമർശം ചൂണ്ടിക്കാണിക്കുന്നത് നടൻ അമീര്ഖാനെ ആണ്. നാഗചൈതന്യയും ആമിര്‍ ഖാനും ബോളിവുഡിലൊരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട് അവിടെ തുടങ്ങിയ ഇവരുടെ സൗഹൃദം തുടരുക ആയിരുന്നു, അടുത്തിടെ നാഗചൈതന്യയുടെ പുതിയ സിനിമയുടെ പ്രൊമോഷന് അമീർഖാൻ എത്തിയത് വലിയ വാർത്ത ആയിരുന്നു. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.

തന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വേദനയുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് വേദനയുണ്ടാക്കി. എന്തുകൊണ്ടാണ് വിനോദ മേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണ്. ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനാൾ ഉണ്ടായിരിക്കില്ല. യഥാർത്ഥ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരത്തിൽ ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിന്നു എന്നാണ് നാ​ഗചൈതന്യ പറഞ്ഞത്.