ബെഡിൽ നിന്നുമുള്ള സെൽഫി ചിത്രവുമായി കനിഹ

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കനിഹ, ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്, ഭാഗ്യദേവതയിലെ ഡെയ്സി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു.അതിന് വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലും കനിഹ തന്നെയായിരുന്നു എത്തിയത്.അതോടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കാൻ തുടങ്ങുക ആയിരുന്നു. നിരവധി വിജയ ചിത്രങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ കൈമാറിയിരുന്നു.

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായും താരം എത്തിയിരുന്നു. പിന്നീടങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു എന്ന് പറയുന്നതാണ് സത്യം. ക്രിസ്ത്യൻ ബ്രദേഴ്സ,ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിൻറെ വേഷം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും ശ്രദ്ധേയമായ ഒരു വേഷം കനിഹ ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ കനിഹ പങ്കുവെച്ച സെൽഫി ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ബെഡിൽ കിടന്നു കൊണ്ടുള്ള തന്റെ സെൽഫി ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ കനിഹ പങ്കുവെച്ചത്, വളരെ പെട്ടെന്നാണ് ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്.

തെലുങ്ക് സിനിമയിലൂടെയാണ് കനിഹ സിനിമാരംഗത്തേക്ക് അരങ്ങേറിയതെങ്കിലും നടി തിളങ്ങിയത് മലയാളത്തിലാണ്. മലയാള സിനിമ നടിയ്ക്ക് നൽകിയത് ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാല്‍ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.നടി ഇപ്പോൾ കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുകയാണ്. 2008 ജൂണ്‍ പതിനഞ്ചിനായിരുന്നു കനിഹ വിവാഹിതരാവുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ശ്യാം രാധകൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിൻ്റെ സഹോദരനാണ് ശ്യാം രാധാ കൃഷ്ണൻ. ഇടക്കാലത്ത് കനിഹ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാൽ പിന്നീട് കനിഹ കരിയറിനു തുല്യ പ്രാധാന്യം നൽകി തിരിച്ചെത്തിയതോടെ സിനിമയില്‍ സജീവമായി മാറി.