ഇത് പോലെ ഒരു മിസ് കാസ്റ്റ് മലയാള സിനിമയിൽ വേറെ നടന്നിട്ടുണ്ടോ


മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് ദ്രോണ 2010. 2010 ൽ പറത്തിറങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. മാധവൻ, കുഞ്ഞുണ്ണി എന്നീ കഥാപാത്രങ്ങളെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മനോജ് കെ ജയൻ, തിലകൻ, കനിഹ, നവ്യ നായർ, ബാല, ഇർഷാദ്, വിജയ കുമാർ, ധന്യ മേരി വർഗീസ്, ലക്ഷ്മി ശർമ്മ, കെ പി എ സി ലളിത തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അരുൺ ഗോപാലകൃഷ്ണൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതിനേക്കാൾ മികച്ച miscast മലയാള സിനിമയിൽ സ്വപ്നങ്ങളിൽ മാത്രം . കനിഹ ഇൻ ദ്രോണ. ഏകദേശം 30 വയസ് തോന്നിക്കുന്ന നടി, 20 വയസ് ഉള്ള കാരക്ടർ, 10 വയസ്കാരിയുടെ സംസാരം.

അതായിരുന്നു കനിഹ ദ്രോണയിൽ. ഓവർ ക്യൂട്ട്നെസ്സ് വാരി വിതറാൻ ശ്രമിച്ച് അപ്പാടെ പരാജയപെട്ട ശ്രമം. നവ്യയുടെയും കനിഹയുടെയും കാരക്ടർ പരസ്പരം സ്വാപ്പ് ചെയ്തിരുന്നേൽ ഇതിനേക്കാൾ ബെറ്റർ ആകുമായിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. തുളസിമണി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ കനിഹ അവതരിപ്പിച്ചത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.

മിന്നാരം ഫ്ലാഷ്ബാക്കിൽ മോഹൻലാലും മണിയൻപിള്ള രാജുവും കോളേജിൽ പഠിക്കുന്നത് എനിക്ക് എന്തോപോലെ ആണ്, സിനിമ തന്നെ ബോർ ആയത് കൊണ്ട് പറഞ്ഞില്ല എന്ന് മാത്രം. പഴശ്ശിരാജയിൽ ഇവർ ഒരു മിസ്സ്‌ കാസ്റ്റിംഗ് ആണ്, അന്ന് അനിയൻ മമ്മൂട്ടിയുടെ റോൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , കുഞ്ചാക്കോ, നരേൻ അവരാരെങ്കിലും ഒക്കെ ആയിരുന്നെങ്കിൽ, പ്രായം മാത്രം അല്ല പ്രശ്നം. കനിഹക്ക് ഒട്ടും ചേരാത്ത ഒരു സംസാര ശൈലി. ക്യൂട്ട് ആക്കാൻ വേണ്ടി ശ്രമിച്ച് വല്ലാത്തൊരു കല്ല് കടി ആയി മാറി.

ഡബ്ബിങ് ആണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. മിസ് കാസ്റ്റ് തന്നെ ആയിരുന്നു. ഞാൻ വള്ളുവനാട്ടുകാരൻ ആയത്കൊണ്ട് നല്ല ബോറായി തോന്നി, പഴശ്ശിരാജ ഹിറ്റ് ആയതിൻ്റെ ബാക്കി പത്രം എന്ന തോതിൽ കാസ്റ്റ് ചെയ്യപ്പെട്ട നടി, അത്യാവശ്യം ഏജ് തോന്നിക്കുന്ന ഒരു നടി. രൂപത്തിനും പ്രായത്തിനും ചേരാത്ത കഥാപാത്രം. അതിനൊത്ത ക്യൂട്ട്നെസ്സ് കാണിച്ചു ക്രിഞ്ച് ആക്കിയ ശ്രീജ രവിയുടെ ഡബ്ബിങ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.