മകളെ അഭിനയിപ്പിക്കാൻ വിട്ടതും കനകയുടെ കുറെ നിബന്ധനകൾ വെക്കുക ആയിരുന്നു

സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് കനക. മലയാളം, തമിഴ് ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം, തുടര്‍ന്ന് സിനിമാലോകത്തുനിന്നും താരം വിടവാങ്ങുകയായിരുന്നു.  മലയാളം, തമിഴ് ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന് സിനിമാലോകത്തുനിന്നും താരം വിടവാങ്ങുകയായിരുന്നു.
ആദ്യ കാല നടി ദേവികയുടെ മകളാണ് കനക. തെലുങ്കിലും തമിഴിലും സജീവ നടിയായിരുന്നു അന്ന് ദേവിക തെലുങ്കിലും തമിഴിലുമൊക്കെ നമ്പര്‍ വണ്‍ നായികയായതോടെ ദേവിക അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറി അഭിനയ രംഗത്ത് നിന്ന് മാറി പിന്നീട് ദേവിക ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞിരുന്നു, അക്കാലത്ത് ഗംഗൈ അമരന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതുകണ്ട് അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കണം എന്നായി ദേവികയ്ക്ക്. അങ്ങനെ മകള്‍ കനകയെയും കൂട്ടി ദേവിക ഗംഗൈ അമരനെ കാണാന്‍ പോയിഅന്ന് ഗംഗൈ അമരന്‍ തന്റെ കരകാട്ടക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ചിത്രത്തില്‍ നായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് പ്രധാന പ്രശ്‌നം. കരകാട്ട കളിക്കുന്ന പെണ്‍കുട്ടിയെയാണ് വേണ്ടത്. അവളുടെ കവിളൊട്ടിയിരിക്കണം, വടിവൊത്ത ശരീരമായിരിക്കണം. അങ്ങനെ ഒരു നടിയെ അന്വേഷിച്ചു നടക്കുമ്പോഴാണ് ദേവികയുടെ വരവ്. ദേവിക പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ട ഗംഗൈ അമരന്‍ താനിപ്പോള്‍ സ്വന്തം സിനിമയ്ക്ക് തിരക്കഥ എഴുതി പൂര്‍ത്തിയാക്കുകയാണെന്നും അത് കഴിഞ്ഞിട്ട് ആലോചിക്കാം എന്നും പറഞ്ഞു.ദേവികയും മകളും പോകാന്‍ നേരമാണ് ഗംഗൈ അമരന്‍ കനകയെ ശ്രദ്ധിച്ചത്. മനോഹരമായ ശരീര വടിവ്. നല്ല ഉയരം. ഒട്ടിയ കവിള്‍.

‘കനകേ നീ എന്റെ സിനിമയില്‍ അഭിനയിക്കാമോ’ എന്ന് ഗംഗൈ അമര്‍ ചോദിച്ചു. കനക അമ്മയെ നോക്കി, ദേവിക സമ്മതിച്ചു. അങ്ങനെ കനക ആദ്യ ചിത്രത്തിലേക്ക് കടന്നുമകളെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടതോടെ ദേവിക പല നിബന്ധനകളും വച്ചു. കരകാട്ടക്കാരന്റെ പ്രദര്‍ശനവിജയം കനകയെ ലക്കിസ്റ്റാറാക്കി മാറ്റി. ധാരാളം ഓഫറുകളാണ് കനകയ്ക്കു ലഭിച്ചത്. എന്നാല്‍ ദേവിക അനാവശ്യമായി പല കാര്യങ്ങളിലും ഇടപെടുന്നുവെന്നും നിര്‍മ്മാതാക്കള്‍ക്ക് തലവേദന ഉണ്ടാക്കുന്നുവെന്നും പറഞ്ഞ് പല അവസരങ്ങളും കനകയ്ക്ക് നഷ്ടപ്പെട്ടു, പിന്നീട് മലയത്തിൽ എത്തിയ കനക നിരവതി വേഷങ്ങൾ ആണ് ചെയ്തത്, എന്നാൽ കനകയുടെ അമ്മയുടെ അഹങ്കാരം മൂലമാണ് കനകയുടെ ജീവിതം ദുരിത പൂര്ണമായത് എന്നാണ് പല റിപ്പോർട്ടുകളിലും പറഞ്ഞിരുന്നത്