ജയനെ കുറിച്ചുള്ള ഓർമകളിൽ കമൽ ഹാസൻ

മലയാളികൾക്ക് ഇന്നും ഒരു തീരാ നൊമ്പരം ആണ് നടൻ ജയന്റെ വിയോഗം. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയി നിറഞ്ഞു നിൽക്കുമ്പോൾ ആണ് ഷൂട്ടിങ് സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ ജയൻ മരണപ്പെടുന്നത്.  പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കുറിച്ചിട്ട നടനാണ് ജയൻ. 1939 ജൂലെെ 25 നു കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. മലയാളത്തിൽ 120 ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. 1974 ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ അരങ്ങേറ്റം കുറിച്ചത്. 1980 നവംബർ 16 നു ഒരു ഹെലികോപ്‌റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. സത്യൻ, നസീർ, സോമൻ, മധു എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ജയൻ ആക്ഷൻ രംഗങ്ങളിൽ അസാമാന്യ മെയ്‌വഴക്കമാണ് കാണിച്ചിരുന്നു.കോളിളക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. ജയന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിച്ചിരുന്നു.

ഇന്നും അത്തരം ഒരു രംഗത്തിൽ അഭിനയിച്ചത് കൊണ്ട് അപകടം ഉണ്ടാകാൻ ഒരു വഴിയും ഇല്ല എന്നാണ് ആ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ പറയുന്നത്. കാരണം അത്രയേറെ താഴ്ചയിൽ ആയിരുന്നു ഹെലികോപ്റ്റർ ഉണ്ടായിരുന്നതും ആ രംഗം ഷൂട്ട് ചെയ്തത് എന്നുമാണ് അവർ പറയുന്നത്. ഇന്നും താരങ്ങൾക്ക് ജയനെ കുറിച്ചും ജയന്റെ കഴിവിനെ കുറിച്ചും പറയാൻ നൂറു നാവാണ് ഉള്ളത്. ഇപ്പോൾ അടുത്തിടെ കമൽ ഹാസൻ ജയനെ കുറിച്ച് പങ്കുവെച്ച ഓർമ്മകൾ ആണ് ആരാധകർ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ജയൻ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ ആയി ഇരുന്നെന്നെ എന്നാണ് കമൽ പറയുന്നത്. കാരണം ഷൂട്ടിങ് ദിവസങ്ങളിൽ രാത്രികളിൽ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം ഒരുമിച്ച് കൂടാറുണ്ടായിരുന്നു എന്നും അപ്പോൾ മദ്യപാനം ഒക്കെ അവിടെ ഉണ്ടായിരുന്നു എന്നും കമൽ പറയുന്നു.

ഞാൻ ഉൾപ്പെടെ ഉള്ളവർ മദ്യപിക്കുമ്പോഴും ജയൻ മദ്യപിക്കാറില്ലായിരുന്നു എന്നും പിറ്റേന്ന് എനിക്ക് എന്ത് ഹാങ്ങോവർ ഉണ്ടായാലും അതൊന്നും കാര്യമാക്കാതെ ജയൻ എന്നെ നിര്ബന്ധി എഴുന്നേൽപ്പിക്കുകയും രാവിലെ 5 മണിക് തന്നെ അദ്ദേഹത്തോടൊപ്പം എന്നെയും ഓടിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നും ഇന്നും അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ പൂർണ്ണ ആരോഗ്യവാൻ ആയിരുന്നെനെ എന്നുമാണ് ഒരു അഭിമുഖത്തിൽ കമൽ ജയനെ കുറിച്ച് പറഞ്ഞത്.

Leave a Comment