ഈ മൂന്ന് സിനിമകളും ഒരേ ദിവസം തന്നെയാണ് പ്രദർശനത്തിന് എത്തിയത്


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 20 വർഷം മുമ്പ് നടന്ന ഒരു ക്ലാഷ് റിലീസ്. ഷാഫി – ബെന്നി.പി.നായരമ്പലം ടീമിന്റെ ദിലീപ് – നവ്യ നായർ ചിത്രം കല്യാണരാമൻ. സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിന്റെ ജയറാം – സൗന്ദര്യ ചിത്രം യാത്രക്കാരുടെ ശ്രദ്ധക്ക്. കമൽ – കലവൂർ രവികുമാർ ടീമിന്റെ നവാഗതരായ ജിഷ്ണു രാഘവൻ, സിദ്ധാർദ്ധ് ഭരതൻ, ഭാവന, രേണുക മേനോൻ എന്നിവർ അഭിനയിച്ച നമ്മൾ 2002 -ലെ ക്രിസ്മസ് സീസണിലാണ് ഈ മൂന്ന് ചിത്രങ്ങളും റിലീസായത്.

പതിവിന് വിപരീതമായി മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായി മാറി. ദിലീപ് തരംഗം മലയാള സിനിമയിൽ ആഞ്ഞടിക്കുന്ന സമയമായത് കൊണ്ട് തന്നെ കല്യാണരാമൻ ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു. കല്യാണ രാമനിലെ ഇന്നസെന്റിന്റെ പോഞ്ഞിക്കര കേശവൻ എന്ന കഥാപാത്രം പിൽക്കാലത്ത് കൾട്ടായി മാറി. ടിപ്പിക്കൽ ഷാഫി ചിത്രമായ കല്യാണ രാമൻ എല്ലാ നിലക്കും ഒരു ഫെസ്റ്റിവൽ മൂഡിലുള്ള ചിത്രമായിരുന്നു.

ഡാൻസും പാട്ടും കോമഡി നമ്പറുകളുമൊക്കെയായി കല്യാണരാമൻ ഫുൾ എന്റർടെയ്ൻമെൻറ് ആയിരുന്നു. ജയറാമിന്റെ ഏറ്റവും ലവ്വബിളായ വേഷമാണ് യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ രാമാനുജത്തിന്റേത്. ഇത്രയും പ്രേക്ഷകാംഗീകാരവും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ റോളുകൾ ജയറാം പിന്നീട് മലയാളത്തിൽ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. സൗന്ദര്യയുടെ ആദ്യം മലയാള ചിത്രവും ഇതായിരിക്കാം.

ഈ ചിത്രത്തിന് ശേഷം നീണ്ട 16 വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ പ്രകാശനിലൂടെ സത്യൻ – ശ്രീനി കോംബോ ഒരുമിക്കുന്നത്. പ്രശസ്ത സംവിധായകൻ ഭരതന്റെയും പ്രശസ്ത നടൻ രാഘവന്റെയും മക്കൾ വെള്ളിത്തിരയിൽ അരങ്ങേറിയ ചിത്രം എന്നതായിരുന്നു നമ്മളിലെ പ്രത്യേകത. വാനപ്രസ്ഥത്തിന് ശേഷം സുഹാസിനി അഭിനയിച്ച മലയാള ചിത്രം കൂടിയായിരുന്നു നമ്മൾ. ഗ്ലാമറസ് റോൾ അല്ലാതിരുന്നിട്ടും ഭാവനയുടെ റോളാണ് ശ്രദ്ധിക്കപ്പെട്ടത്. രാക്ഷസി എന്ന ഗാനം തരംഗമായതിലൂടെ അഫ്സൽ ശ്രദ്ധ പിടിച്ചു പറ്റി.

ആ സീസണിലെ മൂന്ന് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ഇന്നസെന്റിന് ഒപ്പം ഭാവനയും അഫ്സലും ആ സീസണിലെ താരങ്ങളായി മാറി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. രക്ഷസി മാത്രമല്ലല്ലോ. കല്യാണ രാമനിലെ കൈതുടി താളം അല്ലെ അഫ്സലിന്റെ കരിയറിലെ തന്നെ ബെസ്റ്റ് സോങ്, ഈ മൂന്നും സിനിമകൾക്കും ഉള്ള മറ്റൊരു പ്രത്യേകത ഈ മൂന്നും ഇന്നും നമുക്ക് ഫ്രഷ്നസോടെ കണ്ടിരിക്കാൻ കഴിയും എന്നുള്ളതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.